തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു

പ്രസിദ്ധനായ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഇന്നലെ രാത്രി 1.20 ന് തിരുനെല്‍ വേലിയിലെ വീര്‍ബാബു നഗരിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

1997 അദ്ധേഹത്തിന്റെ ചായ്‌വു നാര്‍ക്കാലി എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
വിവര്‍ത്തന കൃതികളടക്കം തമിഴില്‍  അദ്ധേഹം നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
മലയാളത്തിലെഴുതിയ കഥകളാണ് കൂടുതലും അദ്ധേഹം തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നത്. 1944 സെപ്തംബര്‍ 26 ന് തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തായിരുന്നു ജനനം. തമിഴ്, മലയാളം, അറബിത്തമിഴ്,അറബ്-മലയാളം തുടങ്ങിയ സാഹിത്യ രീതികളെ ബന്ധപ്പെടുത്തി അവക്കിടയിലൂടെ സഞ്ചരിക്കുവാനും പഠിക്കുവാനും സാഹിത്യ സംവാദങ്ങളൊരുക്കുവാനും ഇഷ്ടപ്പെട്ട സാഹിത്യകാരനായിരുന്നു അദ്ധേഹം. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുന്നല്‍ വേലി വീര്‍ബാബു നഗറിലെ രാമന്‍ഹട്ട ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter