ബാബരി വിധി: പുനഃപരിശോധന ‌ഹരജി നൽകുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡൽഹി: രാമക്ഷേത്രം നിർമിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പുനപ്പരിശോധനാ ‌ഹരജി നല്‍കുന്നു. ഇതിനു മുന്നോടിയായി മുസ്‍ലിം കക്ഷികളുടെ അഭിഭാഷകന്‍ രാജീവ് ധവാനുമായി വ്യക്തിനിയമ ബോഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളില്‍ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം. ബാബരി മസ്ജിദ് പൊളിച്ചത് നിയമലംഘനമാണെന്നും പള്ളി നിര്‍മിക്കാനായി ഒരു ക്ഷേത്രവും പൊളിച്ചിട്ടില്ലെന്നും നിരീക്ഷിച്ച കോടതി, തര്‍ക്ക ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി വിട്ടുകൊടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നാണ് അഖിലേന്ത്യ വ്യക്തി നിയമ ബോര്‍ഡിന്‍റെ നിലപാട്. കോടതിയുടെ ഇത്തരം പരാമര്‍ശങ്ങൾ വിധിയില്‍ പ്രതിഫലിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവികമായും പുനഃപരിശോധനാ ഹരജിക്ക് പ്രസക്തിയുണ്ടെന്ന നിഗമനത്തിലാണ് മുസ്‍ലിം കക്ഷികളുള്ളത്. മുസ്‍ലിംകള്‍ക്ക് അനുവദിച്ച 5 ഏക്കര്‍ ഭൂമി നിരസിക്കാന്‍ ആലോചിക്കുന്നതായും സൂചനകളുണ്ട്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter