ഭരണ മാറ്റം: തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് സുഡാനെ അമേരിക്ക ഒഴിവാക്കി
ന്യൂഡല്‍ഹി: രാജ്യത്തെ വിമതഗ്രൂപ്പുകളുമായി സുഡാന്‍ കാവല്‍ സര്‍ക്കാര്‍ സമാധാന കരാര്‍ ഒപ്പിട്ടത് പരിഗണിച്ച് ആഫ്രിക്കൻ രാജ്യമായ സുഡാനെ തീവ്രവാദികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കി. 30 വർഷത്തെ വര്‍ഷത്തെ മുൻ പ്രസിഡന്റ് ഉമർ ഹസൻ അൽ ബശീറിന്റെ നേതൃത്വത്തിലുള്ള ഭരണം അവസാനിപ്പിച്ച് മാറ്റങ്ങൾക്ക് തയ്യാറായതോടെയാണ് സുഡാനെ പട്ടികയിൽ നിന്ന് നീക്കാൻ അമേരിക്ക തീരുമാനമെടുത്തത്.

സര്‍ക്കാര്‍ വിമതഗ്രൂപ്പുകളായ സുഡാന്‍ റെവല്യൂഷണറി ഫ്രണ്ട്, സുഡാന്‍ ലിബറേഷന്‍ മൂവ്‌മെന്റ് എന്നിവരുമായി സുഡാനിലെ കാവല്‍ സര്‍ക്കാര്‍ ഒക്ടോബര്‍ മൂന്നിന് ഒപ്പുവെച്ച ജൂബ സമാധാന കരാറിനെ ഇന്ത്യയും സ്വാഗതം ചെയ്തു. സുഡാനിലെ സര്‍ക്കാരിനെയും ജനങ്ങളെയും ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത്തരം നീക്കങ്ങള്‍ സുഡാനിലെ വികസനവും സമാധാനവും സുസ്ഥിരതയും വര്‍ദ്ധിപ്പിക്കുമെന്നും ജനാധിപത്യമാറ്റങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter