ഗോരക്ഷകരുടെ അതിക്രമങ്ങള്‍ തടയണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീംകോടതി

 

ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രീം കോടതി. അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അക്രമം അഴിച്ചുവിടുന്ന ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഇതിനായി പ്രത്യേക ദൗത്യസേന രൂപീകരിക്കാനാണ് നിര്‍ദേശം.

അതിക്രമം നടക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജില്ലാ പൊലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണമെന്നും പരമോന്നത നീതിപീഠം നിഷ്‌കര്‍ഷിച്ചു. എടുത്ത നടപടികള്‍ ചീഫ് സെക്രട്ടറിമാര്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
കര്‍ശനമായ നടപടികളിലൂടെ ഗോരക്ഷകരുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അതിക്രമങ്ങള്‍ തടയണമെന്നും സുപ്രീം കോടതി പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter