പ്രധാനമന്ത്രിക്ക് കത്തയച്ച പ്രമുഖർക്കെതിരെയുള്ള കേസ് പിൻവലിച്ചു
പട്ന: വർധിച്ചുവരുന്ന അസഹിഷ്ണുതിയിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്‍റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരേ രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ബിഹാർ പോലീസ് കേസ് പിൻവലിച്ചു. കേരളത്തിൽ നിന്നടക്കം ലക്ഷക്കണക്കിന് കത്തുകളാണ് പ്രതിഷേധ സൂചകമായി അയച്ചത് രാജ്യദ്രോഹത്തിന് കേസെടുക്കാൻ തക്കവണ്ണം തെളിവുകളൊന്നും ഹരജിക്കാരൻ ഹാജരാക്കാത്തതിനെ തുടർന്നാണ് കേസ് പിൻവലിക്കുന്നതെന്ന് മുസഫര്‍പുര്‍ എസ്എസ്‍പി മനോജ് കുമാര്‍ സിന്‍ഹ വ്യക്തമാക്കി . സുധീര്‍ കുമാര്‍ ഓജയുടെ പരാതിയെതുടര്‍ന്നാണ് സാദര്‍ പോലിസ് സ്റ്റേഷനില്‍ 49 ചലച്ചിത്ര പ്രവർത്തകർക്കെതിരേ ഒക്ടോബർ 3 ന് കേസെടുത്തിരുന്നത്. രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ശ്യാം ബെനഗല്‍, സൗമിത്ര ചാറ്റര്‍ജി അടക്കമുള്ള ചലച്ചിത്ര പ്രമുഖർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. രാജ്യത്തിന്‍റെ അന്തസ് കളങ്കപ്പെടുത്തിയതിനും പ്രധാനമന്ത്രിയുടെ പ്രസിദ്ധമായ പദ്ധതികളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും രാജ്യദ്രോഹം, പൊതുശല്യം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ പ്രകാരമാണ് 49 പ്രമുഖർ ക്കെതിരെ കേസെടുത്തത്. കേസ് പിൻവലിച്ചതോടെ സംഘപരിവാര് വിരുദ്ധ രാഷ്ട്രീയ കക്ഷികൾക്ക് അ വലിയ ഊർജ്ജമാണ് ലഭിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter