ഗസാ ഐക്യദാര്‍ഢ്യങ്ങള്‍ ഇനി ഈ ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ചാകട്ടെ
അന്താരാഷ്ട്ര നീതിന്യായ സ്വരൂപങ്ങളും ലോകസമാധാനകോവിലുകളും വരെ മൗനത്തിന്റെ വാത്മീകങ്ങളിലൊളിച്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്കിനി ഗസ്സയെ സഹായിക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ. ഇസ്രയേല്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക തന്നെ. കോളയിനി നിങ്ങളുടെ പാനീയ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുക. നെസ്‍ലെ നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങിനല്‍കാതിരിക്കുക. മോട്ടറോളയും സിമന്‍സും എച്ച്.പിയും ഇന്റലുമല്ലാത്ത ടെക്‌നോളജികളെ കുറിച്ച് ആലോചിക്കുക. വോള്‍വോ നിങ്ങള്‍ക്കൊരു ആഢംബരത്തിന്റെ പേരേ അല്ലെന്നു കരുതുക. മക്‌ഡൊണാള്‍ഡ് നിങ്ങളുടെ നാവുകള്‍ക്ക് രുചിപകരാതിരിക്കുക. ഇസ്രായേല്‍ ഉത്പന്നങ്ങളുടെ ബാര്‍കോഡ് ആരംഭിക്കുന്നത് 729 എന്ന അക്കത്തിലാണ്.
വെറുതെയൊന്നും പറയുന്നതല്ല. ദക്ഷിണ ആഫ്രിക്കയിലെ
ആന്‍റി അപാര്‍തീഡ് മൂവ്മെന്‍റിനെ അനുകരിച്ച്, 2005ല്‍ ഫലസ്ഥീനില്‍ സ്ഥാപിതമായ ബി.ഡി.എസ് എന്ന സിവില് സൊസൈറ്റി പ്രസ്ഥാനം, ഇസ്രയേല്‍ അധിനിവേശത്തെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന മാര്‍ക്കറ്റ് സ്ഥാപനങ്ങളെ നിരീക്ഷിച്ചുകണ്ടെത്തി പുറത്തുവിട്ട ലിസ്റ്റിലെ നിര്‍ദേശമാണത്. നമ്മുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിത്തീര്‍ന്ന പ്രമുഖമായ ചില ബ്രാന്‍റുകളുടെ ഇസ്രയേല്‍ ബന്ധം വിശദീകരിച്ചുകൊണ്ട് ബി.ഡി.എസിന്‍റെ ഒൌദ്യോഗിക വെബ്സൈറ്റില്‍ വന്ന അടുത്ത സ്ലൈഡുകളില്‍ ചേര്‍ത്തിട്ടുള്ളത്.
കോള കുടിക്കുന്ന നിങ്ങള്‍ എത്രമാത്രം ഫലസ്ഥീന്‍ കൂട്ടക്കുരുതിയില്‍ പങ്കുകാരാണെന്നത് കമ്പനിയുടെ ചരിത്രം തന്നെയാണ് സാക്ഷി. 1966 മുതല്‍ തന്നെ കൊക്കക്കോള ഇസ്രയേലിന്റെ കടുത്ത രാഷ്ട്രീയ പിന്താങ്ങികളാണ്. അതിന്റെ കടപ്പാടെന്നോണമാണ് മുപ്പതു വര്‍ഷക്കാലത്തെ ഇസ്രയേലിന്‍റെ സാമ്പത്തികസഹായി എന്ന പേരില്‍ 1997 ല്‍ ഇസ്രയേല്‍ ട്രേഡ് അവാര്‍ഡ് ഡിന്നറില്‍ വെച്ച് ഇസ്രയേല്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് കമ്പനി തലവനെ ആദരിച്ചത്. അതിനെല്ലാമപ്പുറം, കോള സ്‌പോണ്‍സര്‍ ചെയ്യുന്നൊരു അവാര്‍ഡ് 2009ല്‍ ഇസ്രയേല്‍ ലോബിയായ എ.ഐ.പി.എസിക്ക് നല്‍കിയതിനു കുറച്ചുകൂടി കടന്ന ഇസ്രയേല് അനുകൂല മാനങ്ങളുണ്ട്. വെടിനിര്‍ത്തലിനുളള യു.എന്‍ ഉത്തരവ് തള്ളിക്കളയാനും ഗസ്സക്കുനേരെയുള്ള ആക്രമണം തുടരാനുമായി ഇസ്രയേല്‍ സെനറ്റില്‍ ഉപജാപകരായി പ്രവര്‍ത്തിച്ചതിനായിരുന്നു എ.ഐ.പി.എസിക്കുള്ള അവാര്‍ഡ്..!! മാത്രവുമല്ല, ഗോലാന്‍കുന്നിലെ അധിനിവിഷ്ട കാസെറിന്‍ വാണിജ്യമേഖലയില്‍ പ്ലാന്റുകളും ജോര്‍ദാന്‍വാലിയില്‍ ഇസ്രയേലിന്റെ നിയമവിരുദ്ധമായ കുടിയേറ്റകേന്ദ്രങ്ങളില്‍ പാല്‍ ഫാമുകളും നിര്‍മിച്ചിട്ടുണ്ട് കോള ഉടമസ്ഥര്‍. അതോടൊപ്പം ഏരിയല്‍ ഷാരോണിനു കീഴില്‍ പ്രതിരോധമന്ത്രിയായിരുന്ന, ജെനീന്‍ കൂട്ടക്കൊലയുടെയും ഈജിപ്തിനെതിരെയുള്ള
സിക്‌സ് ഡേ യുദ്ധത്തിത്തിന്റെയും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട ബ്രിഗേഡിയര്‍ ജനറല്‍ ബെന്‍ എലീസറെ 2009ല്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ അന്താരാഷ്ട്ര ആസ്ഥാനത്ത് ആദരിക്കുകയുണ്ടായി കോളമുതലാളിമാര്‍.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യനിര്‍മാതാക്കളായ നെസ്‍ലെ ഇസ്രയേല്‍ ഭക്ഷ്യനിര്‍മാതാക്കളായ ഓസമിന്റെ 850 മില്ല്യന്‍ ഡോളറോളം വരുന്ന 53 ശതമാനം ഷെയറും സ്വന്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ സാമ്പത്തിക രംഗത്തെ വിലപ്പെട്ട സംഭാവനകള്‍ക്ക് ഇസ്രയേല്‍ പ്രധാനമന്ത്രിയില്‍ നിന്ന്
ജൂബിലി അവാര്‍ഡ് നേടിയിട്ടുണ്ട് കമ്പനി. അവാര്‍ഡിനുള്ള കടപ്പാടെന്നോണം നെസ്‍ലെ ഇസ്രയേലിലുള്ള നിക്ഷേപം വര്‍ദ്ധിപ്പിക്കുകയുണ്ടായി. ഇന്നിപ്പോള്‍ മൊത്തം ഒമ്പത് നിര്‍മാണ ഫാക്ടറികള്‍ രാജ്യത്തുടനീളമായുണ്ട് കമ്പനിക്ക്.
ലോകത്തെ പ്രമുഖ ഫാസ്റ്റുഫുഡ് ഹോട്ടല്‍ ശൃംഖലയായ മക്ക്‌ഡൊണാള്‍ഡ് ഫലസ്ഥീന്‍ ഗ്രാമം തകര്‍ത്തുണ്ടാക്കിയ കിര്‍യത്ഗാട്ടിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ജ്യൂയിഷ് യുനൈറ്റഡ് ഫണ്ടുമായി നേരിട്ട് പങ്കാളിത്തമുള്ള കമ്പനിയാണ്. അതിനപ്പുറം, ഇസ്രയേലിലെ തങ്ങളുടെ റസ്റ്റോറന്റുകളിലുള്ള അറബ് തൊഴിലാളികളോട് വിവേചനപരമായി പെരുമാറുന്നതിന്റെ പേരില്‍ നേരത്തെ തന്നെ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട് മക്കഡൊണാള്‍ഡ്.
അല്‍മന്‍ശിയ, ഫല്ലൂജ തുടങ്ങിയ ഇറാഖി പട്ടണങ്ങളോട് ചേര്‍ന്നുള്ള പഴയ ഫലസ്ഥീന്‍ ഗ്രാമങ്ങള്‍ കുടിയൊഴിപ്പിച്ച് നിര്‍മിച്ചുണ്ടാക്കിയ കിര്‍യത്ഗാട്ടില്‍ ഫാക്ടറികളുള്ള ലോകവ്യാപകമായ കംപ്യൂട്ടര്‍ പ്രൊസസര്‍ ബ്രാന്‍റായ ഇന്റല്‍ ഗ്രൂപ്പാണ് മറ്റൊന്ന്. ഇസ്രയേല്‍ ചരിത്രകാരനായ ബെന്നി മോറിസ് പറയുന്നതു പ്രകാരം, 1948-49 ഇസ്രയേല്‍ യുദ്ധകാലത്ത് ഗ്രാമത്തിലുണ്ടായിരുന്ന മുഴുവന്‍ ഫലസ്ഥീന്‍ നിവാസികളും കുടിയൊഴിപ്പിക്കപ്പെടുകയായിരുന്നുവത്രെ. അങ്ങനെ നിര്‍മിച്ചതാണ് കിര്‍യത്ഗാട്ട്. ലോകത്തെ മൊത്തം കംപ്യൂട്ടറുകളില്‍ എണ്‍പതുശതമാനത്തിന്റെയും പ്രൊസസറായ ഇന്റല്‍, കിര്‍യത്ഗാട്ടിന്റെ നിര്‍മാണത്തിലേക്ക് 2.7 ബില്ല്യന്‍ ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇസ്രയേലില്‍ മാത്രമായി പത്ത് ബില്ല്യന്‍ നിക്ഷേപമുള്ള കമ്പനിക്ക് ഒരു ബില്ല്യന്‍ ഡോളറിന്റെ ഗ്രാന്റ് ഇസ്രയേല്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുമുണ്ട്.
ഇലക്ട്രോണിക് ഭീമന്മാരായ മോട്ടോറോള കമ്പനിയാണ് ഇസ്രയേല്‍ കുടിയേറ്റകേന്ദ്രങ്ങളില്‍ ഉപയോഗിച്ചുപോരുന്ന സുരക്ഷാസാമഗ്രികള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇസ്രയേല്‍-ഗസ്സാ അതിര്‍ത്തി മതിലിനുള്ള സാധനസാമഗ്രികളും അവരാണ് ഇറക്കുമതി ചെയ്തത്. അതോടൊപ്പം, ഇസ്രേയേല്‍ സൈനികര്‍ക്കായുള്ള പ്രത്യക രഹസ്യകോഡുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കുമതി ചെയ്യാന്‍ നൂറു മില്ല്യന്‍ ഡോളറിന് കഴിഞ്ഞ ജനുവരിയില്‍ ഇസ്രയേല്‍ സര്‍ക്കാറുമായി കരാറിലായിട്ടുമുണ്ട് മോട്ടറോള.
ലോകത്തെ പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഹവ്‌ലറ്റ്-പക്കാര്‍ഡ് (എച്ച്.പി) ഇസ്രയേല്‍ ചെക്ക്‌പോസ്റ്റുകള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്കും ബയോമെട്രിക്ക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതിന് നേരത്തെ തന്നെ പരക്കെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്.
ഇസ്രയേല്‍ സൗന്ദര്യവര്‍ദ്ധക കമ്പനികയായ അഹാവ അധിനിവിഷ്ട പ്രദേശങ്ങളായ ചാവുകടലില്‍ നിന്നുള്ള ധാതുക്കള്‍ ഉപയോഗിച്ചാണ് തങ്ങളുടെ പ്രൊഡക്ടുകള്‍ നിര്‍മിക്കുന്നത്.വെസ്റ്റ്ബാങ്കിലെ കുടിയേറ്റ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കമ്പനിയുടെ നിര്‍മാണഫാക്ടറി, കുടിയേറ്റകേന്ദ്രത്തിന് നേരിട്ടു തന്നെ ഭീമമായ സാമ്പത്തിക സഹായം നല്‍കുന്നുമുണ്ട്.
ചെറിയ കുട്ടികളുടെ അടിവസ്ത്രമായി ഉപയോഗിക്കുന്ന പാമ്പേഴ്‌സിന്റെ നിര്‍മാതാക്കളായ Protecter & Gamble ഇസ്രയേലിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനങ്ങളിലൊന്നാണ്. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേല്‍ കുടിയേറ്റകേന്ദ്രത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ബാര്‍ക്കന്‍ വ്യാവസായിക സമുച്ചയത്തില്‍ ഒരു പ്ലാന്റ് നടത്തിക്കൊണ്ടിരിക്കുന്നുണ്ട് പി ആന്‍റ് ജി.
ഇസ്രയേല്‍ ആഭിമുഖ്യമുള്ള മറ്റുചില ഉത്പന്നങ്ങളുടെ നാമങ്ങളാണ് ചുവടെ :
പ്ലാസ്റ്റിക്ക്ഉല്‍പന്നങ്ങള്‍
- Keter
- OutStanding
- AlliBERT
- Contico
- Jardin
- Curver
ഭക്ഷ്യപാനീയങ്ങള്‍
- DANONE
- M
- STARBUCKS COFFEE
- OSEM
- Eden
- Jaffa
- Strauss
- Sodastream
- Tivall
- Caxmel
- JORDAN PLAINS
- Jordan River
- Karsten Farms
- King Solemn Dates
കളിപ്പാട്ടങ്ങള്‍
- Interstar
- Edushope
- TAF TOYS
- TINY LOVE
- Rummikub
- Halilit
സാങ്കേതികോപകരണങ്ങള്‍
- IBM
- AOL
- SIEMENS
ആരോഗ്യ ,സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍
- Kimberly-Clark
- REVLON
- L’ORE’AL
- ESTEE LAUDER
- Jhonson & Jhonson
- TEVA
- Premier
വസ്ത്രങ്ങള്‍, പാദരക്ഷകള്‍
- YOUR M&S
- CATERPILLAR
- Timberland
- RIVER ISLAND
- DELTA
- TEFRON
- BAGIR
- VICTORIA’S SECRET
Leave A Comment