'കിതാബി'നെ പിന്തുണച്ചവര്‍ അഭിപ്രായം പുന:പരിശോധികട്ടെ

ഇസ്‌ലാമിനെ പരിഹസിക്കുന്ന കിതാബ് എന്ന നാടകത്തെ പിന്തുണക്കുന്നവര്‍ തങ്ങളുടെ തീരുമാനത്തെ പുന:പരിശോധിക്കണമെന്ന് പ്രമുഖ സാഹിത്യകാരന്‍ കെ. സച്ചിതാനന്ദന്‍. തന്റെ ഫൈയ്‌സ്ബുക്കിലെ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ കിതാബിനെ പിന്തുണക്കുന്നവരുടേതായി വന്ന കുറിപ്പിനോടൊപ്പം അദ്ദേഹത്തിന്റെ പേരും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കവി തന്റെ അഭിപ്രായം തുറന്നെഴുതിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക് മെസേജ് ഇങ്ങനെ വായിക്കാം:

ഉണ്ണി. ആര്‍ എനിക്ക്എഴുതിയ കത്തില്‍ നിന്ന് : 'വാങ്ക് എന്ന എന്റെ കഥ അനുവാദമില്ലാതെ അവര്‍ കിത്താബ് എന്ന നാടകമാക്കിയതോടെ ആ കഥ സിനിമയാക്കാന്‍ ആഗ്രഹിച്ച രണ്ട് പെണ്‍കുട്ടികളുടെ സ്വപ്നം കൂടിയാണ് ഇല്ലാതായത്.

ഒരു പാട് നിര്‍മാതാക്കളെ കണ്ട ശേഷമാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി വാങ്ക് നിര്‍മിക്കാം എന്ന കരാര്‍ ഒപ്പുവെച്ചത്.

അത് കിത്താബ് എന്ന നാടകം അവതരിപ്പിച്ചതോടെ കരാര്‍ റദ്ദ് ചെയ്യപ്പെട്ടു.
ഇനി എല്ലാം ഒന്നേ എന്ന് തുടങ്ങണം. 

ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കുന്ന കിത്താബ് എന്ന നാടകത്തിന് എന്റെ കഥയുടെ പെണ്‍ ആത്മീയത മനസ്സിലായിട്ട് പോലുമില്ല. 'ശ്രീ എന് എസ് മാധവന്‍  മനോരമ ഓണ്‍ ലൈനില്‍ എഴുതിയ ഒരു ലേഖനത്തിലും ചില ഗൌരവമുള്ള നൈതിക-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നാടകം ഇസ്ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കുന്നു എന്നതുള്‍പെടെ. കഥയുടെ രാഷ്ട്രീയ വിവക്ഷകള്‍ അങ്ങിനെ മാറിപ്പോകുന്നു എന്നും. 'കിതാബ്' നാടകം തടയേണ്ടതില്ലായിരുന്നു എന്ന് അഭിപ്രായം പറയുമ്പോള്‍ ഈ വസ്തുതകള്‍ പലതും എനിക്ക് മുന്നില്‍ ഇല്ലായിരുന്നു. നാടകം എനിക്ക് കാണാനും അവസരം ഉണ്ടായിട്ടില്ല. നാടകം കളിക്കാന്‍ കാത്തിരുന്ന ആ കുട്ടികളുടെ വേദന മാത്രമായിരുന്നു മനസ്സില്‍. അതിനു വേണ്ടി ഒപ്പിട്ടവര്‍എല്ലാം ഈ വസ്തുതകള്‍ കണക്കിലെടുക്കുമെന്നും സ്വന്തം അഭിപ്രായം പുന:പരിഗണനയ്ക്ക് വിധേയമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter