സയണിസം ഇസ്രയേലില്‍ കളി തുടരുകയാണ്

zionsmഫലസ്ഥീനില്‍ തുല്യതയില്ലാത്ത നരമേധമാവര്‍ത്തിക്കുമ്പോഴും ആഗോള രാഷ്ട്രീയ പിന്തുണ ഇസ്രയേല്‍ ആര്‍ജ്ജിച്ചെടുക്കുന്നത് ആസൂത്രണ മികവാര്‍ന്ന ശക്തമായ ലോബിയിങ്ങ് വഴിയാണ്. സര്‍വ്വമേഖലയിലും ഇസ്രയേലനുകൂല ചിന്ത വളര്‍ത്തിയെടുക്കുന്നതില്‍ ഈ ലോബിയിങ്ങ് വഴിയൊരുക്കുന്നു. പൂര്‍ണമായ വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിലനില്‍ക്കുന്ന അക്കാദമിക മേഖലയില്‍ പോലും കടുത്ത ഇസ്രയേലനുകൂലികള്‍ വളര്‍ന്നു വരുന്നത് ലോബിയിങ്ങിന്റെ ചിട്ടയാര്‍ന്ന സംഘാടകമികവിന്റെ നേര്‍സാക്ഷ്യമാണ്. അമേരിക്കയിലെ വിദ്യാഭ്യാസ മേഖലയിലെ അന്താരാഷ്ട്രവല്‍ക്കരണം വഴി ഇസ്രയേല്‍ വിരുദ്ധരായ വിദ്യാര്‍ഥികളും രാജ്യത്തെ യൂനിവേഴ്‌സിറ്റികളില്‍ പഠിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലും ഈ സംഘങ്ങള്‍ തങ്ങളുടെ ലക്ഷ്യം നേടുന്നുവെന്നത് അതിശയത്തോടെ മാത്രമേ കാണാനാവൂ. ഓസ്‌ലോ കരാര്‍ നടപ്പിലാവുമെന്നും അത് വഴി ഇസ്ര-ഫലസ്തീന്‍ പ്രശ്‌നം എന്നെന്നേക്കുമായി പരിഹരിക്കപ്പെടുന്നുമുള്ള പൊതുധാരണയുടെ അടിസ്ഥാനത്തില്‍ 1990കളില്‍ വലിയ തോതിലുള്ള ലോബിയിങ്ങ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഓസ്‌ലോ കരാര്‍ പൊളിയുകയും ഏരിയല്‍ ഷാരോണ്‍ പ്രസിഡന്റാവുകയും ചെയ്തതോടെ സ്ഥിതി മാറി. രണ്ടാം ഇന്‍തിഫാദയെ അതിനിഷ്ഠൂരമായി ഇസ്രയേല്‍ സേന അടിച്ചൊതുക്കുക കൂടി ചെയ്തതോടെ ഇസ്രയേല്‍ വിരുദ്ധ മനോവികാരം ലോകത്തുടനീളം പടര്‍ന്നു. ഇതോടെ മന്ദഗതിയിലായിരുന്ന സര്‍വ്വ ഇസ്രയേല്‍ അനുകൂല ലോബികളും ഉണര്‍ന്നു. പ്രധാനമായും കാംപസുകളിലായിരുന്നു അവയുടെ കണ്ണുകള്‍. കാരവന്‍ ഫോര്‍ ഡെമോക്രസി എന്ന സംഘടന അറബ് മേഖലയിലെ ഏക ജനാധിപത്യ രാഷ്ട്രം എന്ന നിലക്ക് ഇസ്രയേലിനു നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ വിശദീകരിക്കാനായി പലരെയും രാജ്യത്തെത്തിച്ചിട്ടുണ്ട്. jewish council for public affairs എന്ന സംഘടനയാവട്ടെ കാംപസുകളിലെ ഇസ്രയേല്‍ അനുകൂലികളെ കേന്ദ്രീകരിച്ച് ട്രെയ്‌നിങ് നടത്തുകയാണ് ചെയ്തത്. അതേസമയം ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനെന്ന ലക്ഷ്യത്തോടെ ഇസ്രയേല്‍ ഓണ്‍ കാംപസ് കോളീഷന്‍ എന്ന ഒരു സംഘടനയും രൂപീകരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍സ് യൂണൈറ്റഡ് ഫോര്‍ ഇസ്രയേല്‍ എന്ന സംഘടന കാംപസ് മേഖലയില്‍ ഇസ്രയേലിന് കുഴലൂത്ത് നടത്തുന്ന ഡേവിസ് പ്രൊജക്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും തദടിസ്ഥാനത്തില്‍ കോളേജുകളില്‍ സംഘടനകളുടെ പുതിയ ചാപ്റ്ററുകള്‍ തുടങ്ങുകയും ട്രെയിനിംഗുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. പദ്ധതിയെക്കുറിച്ച് ഇസ്ര-ഫലസ്തീന്‍ പ്രശ്‌നം വെറുമൊരു അതിര്‍ത്തി തര്‍ക്കം എന്നതില്‍ നിന്ന് ആഗോളയുദ്ധത്തിന് വരെ കാരണമായേക്കാവുന്ന അറബ്-ജൂത സംഘട്ടനമായി അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പദ്ധതി വിശദീകരിച്ച് ഡേവിഡ് പ്രൊജക്ട് അദ്ധ്യക്ഷന്‍ ചാള്‍സ് ജേക്കബ് തുറന്നടിച്ചത് എത്രമാത്രം ലക്ഷ്യത്തിലൂന്നിയാണ് ഈ സംഘടനകള്‍ മുന്നോട്ട് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. ഈ മേഖലയില്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കാനായത്  അകജഅഘ എന്ന സംഘടനക്കാണ്. 1970 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച അകജഅഘ ഫലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാവുമ്പോള്‍ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കും. 2003ല്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ 240ലധികം വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ചെലവുമെടുത്ത് സംഘടിപ്പിച്ച ട്രെയിനിംഗും 2007ല്‍ 400 കോളേജുകളില്‍ നിന്നായി 150 വിദ്യാര്‍ഥി സംഘടനാ നേതാക്കളടക്കം 1200ലധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ വാര്‍ഷിക നയസമ്മേളനവും ഈ സംഘടനയുടെ ശക്തി തെളിയിക്കുന്നുണ്ട്. ഇസ്രയേലിനെതിരെ ഒരു ശബ്ദവും മുഴങ്ങാതിരിക്കാനും AIPAL പദ്ധതികളാവിഷ്‌കരിക്കുന്നുണ്ട്. 1980കളില്‍ ഇസ്രയേല്‍ വിരുദ്ധരായ കാംപസ് സംഘടനകളെയും പ്രൊഫസര്‍മാരെയും പ്രത്യേകം നിരീക്ഷിച്ച AIPAL തങ്ങളുടെ കണ്ടെത്തലുകള്‍ AIPAL കാമ്പസ് ഗൈഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2002 സെപ്റ്റംബറില്‍ AIPAL റിപ്പോര്‍ട്ടില്‍ നിന്ന് ഒരു പേജ് മോഷ്ടിച്ച് ഡാനിയേല്‍ പൈപ്‌സ് കാമ്പസ് വാച്ച് എന്ന ഒരു വെബ്‌സൈറ്റ് ആരംഭിക്കുകയും ഇസ്രയേല്‍ വിരുദ്ധ സമീപനങ്ങളോ നിലപാടുകളോ ശ്രദ്ധയില്‍ പെട്ടാല്‍ വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉന്നതസ്ഥാനീയരായ പലരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടത് ശക്തമായ പ്രതിഷേധമുണ്ടാക്കിയെങ്കിലും പദ്ധതിയുപേക്ഷിക്കാന്‍ പൈപ്‌സ് തയ്യാറായില്ല. അവിടം കൊണ്ടും നിര്‍ത്താതെ മാര്‍ട്ടിന്‍ ക്രാമര്‍, സ്റ്റാന്‍ലി കുര്‍ട്ട്‌സ് എന്നിവരോടൊപ്പം സംയുക്തമായി മിഡില്‍ ഈസ്റ്റ് പഠനത്തിന് സര്‍ക്കാര്‍ പാസ്സാക്കുന്ന സ്‌കോളര്‍ഷിപ് അവസാനിപ്പിക്കുകയോ ചുരുങ്ങിയത് ഫണ്ട് സ്വീകരിക്കുന്നവരെ ശക്തമായ നിരീക്ഷണത്തിന് വിധേയമാക്കുകയോ വേണമെന്ന് കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തി. മാത്രമല്ല ഫണ്ട് സ്വീകരിക്കുന്ന അന്താരാഷ്ട്ര പഠനകേന്ദ്രങ്ങളെ നിരീക്ഷിക്കാനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാനും ഇവര്‍ പ്രേരിപ്പിച്ചു. നിലവിലെ മിഡില്‍ ഈസ്റ്റ് പഠനകേന്ദ്രങ്ങള്‍ അമേരിക്കന്‍ വിരുദ്ധ സന്ദേശമാണ് നല്‍കുന്നതെന്ന ക്രാമര്‍, കുര്‍ട്ടിസ് എന്നിവരുടെ വാദപ്രകാരമായിരുന്നു ബോര്‍ഡ് രൂപീകരണത്തിന് അരങ്ങൊരുങ്ങിയത്. ഇങ്ങനെയൊരു നിയമനിര്‍മാണം നടത്താനായാല്‍ മുഴുവന്‍ യൂനിവേഴ്‌സിറ്റികളും അമേരിക്കന്‍-ഇസ്രയേല്‍ അനുകൂലികളായ പ്രൊഫസര്‍മാരെ നിയമിക്കേണ്ടി വന്നേനെ. അഉഘ, അാലിരീി, ഖലംശവെ ഇീിഴൃല ൈഎന്നിവരും പദ്ധതി പിന്താങ്ങിയിരുന്നുവെങ്കിലും സെനറ്റില്‍ അത് പാസാക്കിയെടുക്കാനായില്ല. 2006ല്‍ 199നെതിരെ 221 വോട്ടുകള്‍ക്ക് നിയമം പാസായെങ്കിലും നിയമമാക്കിയെടുക്കാന്‍ വൈകി. 2007ല്‍ പദ്ധതിയുടെ നിയമനിര്‍മാണം പൂര്‍ത്തിയായെങ്കിലും കോണ്‍ഗ്രസ് നിശ്ചയിച്ച നാഷണല്‍ റിസേര്‍ച്ച് കൗണ്‍സില്‍ ക്രാമര്‍, കുര്‍ട്ട്‌സ് എന്നിവരുന്നയിച്ചത് പോലെ മിഡില്‍ ഈസ്റ്റ് പഠനകേന്ദ്രങ്ങള്‍ പക്ഷപാതം കാണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ഇത് നിരീക്ഷിക്കാന്‍ ഒരു ബോര്‍ഡ് ആവശ്യമില്ലെന്നും മറിച്ച് പ്രസിഡന്റ് നിയമിക്കുന്ന ഒരു എക്‌സിക്യുട്ടീവ് ഉദ്യോഗസ്ഥന്‍ മതിയെന്നും ചൂണ്ടിക്കാണിച്ചു. ഇസ്രയേല്‍ വിരുദ്ധ നിലപാടുകള്‍ക്ക് അറുതി വരുത്താനെന്നോണം ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ യു.എസ് യൂനിവേഴ്‌സിറ്റികളിലെല്ലാം ഇസ്രയേല്‍ സ്റ്റഡി പ്രോഗ്രാമുകള്‍ ആരംഭിച്ചു. നിലവിലെ 130ലധികം പഠനകേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. കാമ്പസുകളില്‍ ഇസ്രയേലിനെക്കുറിച്ച് മതിപ്പ് സൃഷ്ടിക്കാനും ഇസ്രയേലനുകൂലികളായ പഠിതാക്കളെ വാര്‍ത്തെടുക്കുകയുമായിരുന്നു അവരുടെ ലക്ഷ്യം. പല കുടില മാര്‍ഗങ്ങളിലൂടെയും ഇസ്രയേല്‍ വിരുദ്ധത അവര്‍ തകര്‍ത്തെറിഞ്ഞു. 2002ല്‍ ചിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ ജൂതര്‍ വിവേചനത്തിനിരയാവുന്നുവെന്നും അതിന് പ്രോത്സാഹനം നല്‍കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്നും അരോപണമുയര്‍ന്നു. സമഗ്രമായ അന്വേഷണം നടന്നതെങ്കിലും സെമിറ്റിക് വിരുദ്ധമായ ഒരു ചുമര്‍ ചിത്രവും ഓഷ്‌വിറ്റിസിനെക്കുറിച്ച് ബിരുദധാരി പറഞ്ഞ തമാശയും മാത്രമേ കണ്ടെത്താനായുള്ളൂ. ഫലസ്തീനി-അമേരിക്കന്‍ ചരിത്രകാരനായ റാഷിദ് ഖാലിദി കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനായതോടെ ആരോപണങ്ങള്‍ അവര്‍ക്ക് നേരെയായി. മറ്റൊരു അമേരിക്കന്‍ ഫലസ്തീനിയന്‍ ചരിത്രകാരനായ എഡ്‌വാര്‍ഡ് സൈദിനും ആരോപണത്തില്‍ നിന്ന് തലയൂരാനായില്ല. 2004ല്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ അരുതായ്മകളെക്കുറിച്ച് ഡേവിഡ് പ്രൊജക്ട്, ഒരു പ്രൊപഗണ്ട ഫിലിം നിര്‍മിക്കുകയും യൂനിവേഴ്‌സിറ്റി, അറബ് അനുകൂലസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിക്കുകയും ഒടുവില്‍ യൂനിവേഴ്‌സിറ്റി അന്വേഷണം നടത്താന്‍ നിര്‍ബന്ധിതരാവുകയും എന്നാല്‍ അന്വേഷണത്തിനൊടുവില്‍ തെളിവൊന്നും കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്തു. ഇസ്രയേല്‍ നയങ്ങള്‍ക്കെതിരെ നിലപാടെടുക്കാറുണ്ടായിരുന്ന പ്രൊഫസര്‍ ജുവാന കോളിന് യൂനിവേഴ്‌സിറ്റിയില്‍ സോഷ്യോളജി ആന്റ് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപനത്തിന് അവസരം ലഭിച്ചതോടെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, വാഷിംഗ്ടണ്‍ ടൈംസ് എന്നീ മുഖ്യധാരാ പത്രങ്ങള്‍ ഇദ്ദേഹത്തിന്റെ നിയമനം ചോദ്യം ചെയ്യാന്‍ തുടങ്ങി. എന്നാല്‍ എതിരാളികളുടെ ആരോപണങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കി യൂനിവേഴ്‌സിറ്റി അധികൃതര്‍ രംഗത്തെത്തിയതോടെ വിവാദം അവസാനിക്കുകയാണുണ്ടായത്. ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രഭാഷകര്‍, വിസിറ്റിംഗ് പ്രൊഫസര്‍മാര്‍, ഗസ്റ്റ് ലക്ചറര്‍ എന്നിവരില്‍ നിന്നുണ്ടാവുന്നതടക്കം ലോബിയിങ്ങ് ശ്രമിക്കുന്നുണ്ട്. പീറ്റ മക്ലോസ്‌കി (ജലലേ ങരഇഹീസ്യെ) എന്ന മുന്‍ പാര്‍ലമെന്റേറിയനെ സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിസംഘടന വിസിറ്റിംഗ് പ്രൊഫസറായി ക്ഷണിച്ചത് വന്‍ വിവാദം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമായാണ്. വെസ്റ്റ്ബാങ്കിലെ നിര്‍മാണത്തിനായി അമേരിക്ക ഇസ്രയേലിന് നല്‍കുന്ന സാമ്പത്തിക സഹായം ഘട്ടം ഘട്ടമായി കുറക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട വ്യക്തിയാണിദ്ദേഹം. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹം അമ്പേ പരാജയപ്പെട്ടു. പുതിയ നിയമനം ജൂത സമൂഹത്തിന്റെ മുഖത്തടിച്ചത് പോലെയാണെന്നാണവര്‍ കുറ്റപ്പെടുത്തിയത്. മുമ്പ് നടത്തിയ പരാമര്‍ശം പിന്‍വലിക്കാത്ത പക്ഷം അപ്പോയ്ന്റ്‌മെന്റ് ഉപേക്ഷിക്കണമെന്നും വ്യത്യസ്ത വീക്ഷണമുള്ള അതിഥികള്‍ക്കായി അഡ്മിഷന്‍ ക്ലാസ് വെക്കാന്‍ മക്ലോസ്‌കി സമയം കണ്ടെത്തണമെന്നും ഇവര്‍ നിര്‍ദേശിച്ചെങ്കിലും ഇവ മക്ലോസ്‌കിയുടെ വ്യക്തിസ്വാതന്ത്ര്യം മാനിക്കുന്നതാണെന്ന് കണ്ട് മാപ്പ് പറയുകയാണുണ്ടായത്. ഇതിന് സമാനമായ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. 2006ന്റെ തുടക്കത്തില്‍ യു.എസ് നാവല്‍ വാര്‍ കോളേജിന്റെ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കാന്‍ എനിക്ക് ക്ഷണം ലഭിച്ചിരുന്നു. ഈ പാനലിന്റെ വിഷയം നാച്വര്‍ ഓഫ് പവര്‍ എന്നതായിരുന്നു. മാര്‍ച്ച് 2006ല്‍ ഇസ്രയേല്‍ ലോബി എന്ന പുസ്തകമിറങ്ങിയതും വാര്‍ കോളേജിന്റെ പ്രസിഡന്റിന് അനവധി കോളുകള്‍ വന്ന് തുടങ്ങി. അന്നത്തെ പരിപാടിയില്‍ എന്ത് കൊണ്ടാണ് 'അവര്‍ക്ക്' പ്രസംഗിക്കാന്‍ അവസരം നല്‍കിയതെന്നായിരുന്നു ചോദ്യം. മധ്യേഷ്യയുടെ രാഷ്ട്രീയവുമായി അന്നത്തെ പാനല്‍ വിഷയം ഒരു ബന്ധവും പുലര്‍ത്തുന്നില്ലെങ്കിലും ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശനം എഴുതിയതിനാല്‍ ജനങ്ങളുടെ വെറുപ്പിന് പാത്രീഭൂതനാവുന്നത് ഇതിലൂടെ കാണാനായി. യൂനിവേഴ്‌സിറ്റി ഓഫ് മോണ്ടാനയിലും എനിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നു. ഒരു പ്രഭാഷണ പരമ്പരക്ക് വേണ്ടിയാണ് അവിടെ പോവന്‍ അവസരം ലഭിച്ചിരുന്നത്. എന്നാല്‍ എന്നെ ക്ഷണിച്ചത് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കിടയില്‍ കടുത്ത തര്‍ക്കങ്ങള്‍ക്കിടയാക്കിയെന്ന് പിന്നീടാണറിഞ്ഞത്. കാമ്പസുകളിലെ ഇത്തരം നീക്കങ്ങള്‍ക്ക് പുറമെ പുസ്തക പ്രസിദ്ധീകരണരംഗത്തും ഇസ്രയേലനുകൂലികള്‍ ലോബിയിങ്ങ് നടത്തുന്നുണ്ട്. ഉദാഹരണമായി നോര്‍മാന്‍ ഫിങ്കല്‍സ്റ്റൈന്‍, റുത്ത് ബെറ്റിനബിര്‍ഗ് എന്നിവര്‍ ചേര്‍ന്നെഴുതിയ നാഷന്‍ ഓണ്‍ ട്രെയ്ല്‍ എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ കടുത്ത സമ്മര്‍ദമുണ്ടായിരുന്നു. ഡാനിയേല്‍ ഗോള്‍ഡ് ഹാഗന്റെ ഹിറ്റലര്‍സ് വില്ലിംഗ് എക്‌സിക്യൂഷനേഴ്‌സ് എന്ന  വിവാദ ഗ്രന്ഥത്തിനുള്ള മറുപടിയാണ് നാഷന്‍ ഓണ്‍ ട്രെയില്‍. ഹോളോകോസ്റ്റ് നാസികളുടെയോ ഹിറ്റിലറി ന്റെയോ മാത്രം നിലപാടായിരുന്നില്ലെന്നും മറിച്ച് മുഴുവന്‍ ജര്‍മന്‍ ജനതയും അതില്‍ പങ്കാളികളാണെന്നും ഗോള്‍ഡ് ഗാഹന്‍ തന്റെ പുസ്‌കത്തില്‍ വാദിക്കുന്നു. അഉഘ എന്ന ഇസ്രയേലനുകൂല സംഘടനയുടെ ചീഫ് അബ്രഹാം ഫോക്‌സ്മാന്‍ ആ പുസ്തകമൊരിക്കലും ഇറങ്ങാന്‍ പാടില്ലെന്ന് നിര്‍ബന്ധം പിടിച്ചിരുന്നുവെന്ന് പ്രസാധകര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 2003ലും സമാന രീതിയിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹാര്‍വാര്‍ഡ് ലോ പ്രൊഫസര്‍ അലന്‍ ദോര്‍ഷോവിറ്റ്‌സിന്റെ അഭിഭാഷകര്‍ ഫിങ്കല്‍സ്റ്റെയില്‍ രചിച്ച പുസതകമായ യല്യീിഴ ഇവമെേുമവ പ്രസിദ്ധീകരിക്കരുതെന്ന് കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി പ്രസ്സിനോടാവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. ഡേഴ്‌സ്വിറ്റന്റെ ദി കേസ് ഫോര്‍ ഇസ്രയേല്‍ എന്ന ഗ്രന്ഥത്തിനെതിരെയാണ് ഫിങ്കല്‍സ്റ്റൈയില്‍ തന്റെ പുസ്തകമെഴുതിയിരുന്നത്. എന്നാല്‍ പ്രസിദ്ധീകരണത്തില്‍ നിന്ന് പിന്മാറാന്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി പ്രസ്സ് തയ്യാറാവാതിരുന്നതോടെ ലോബിയിങ്ങ് പൊളിയുകയാണുണ്ടായത്. ഇസ്രയേല്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ വായിക്കാനോ കേള്‍ക്കാനോ സാധിക്കാത്ത രീതിയിലുള്ള എല്ലാ നടപടികളും ലോബിയിങ്ങ് സംഘടനകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈസ്‌കൂള്‍ തലങ്ങളില്‍ നിന്നു തന്നെ ഈ നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. 2005 ഫെബ്രുവരിയില്‍ ന്യൂയോര്‍ക്ക് സിറ്റി വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍മാര്‍ക്ക് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നുവെന്ന് ന്യൂയോര്‍ക്ക് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പരിപാടിയില്‍ റാഷിദ് ഖാലിദി പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു.  ദി സണ്‍ പത്രവും പ്രാദേശിക രാഷ്ട്രീയക്കാരും താമസിയാതെ അദ്ദേഹത്തിനെതിരെ നീങ്ങുന്നതാണ് പിന്നീട് കണ്ടത്. ഇസ്രയേല്‍ ഒരു വര്‍ഗീയ രാജ്യമാണെന്ന് ഖാലിദ് പറഞ്ഞതായി ദി സണ്‍ ആരോപിച്ചു. ആന്റണിവെയിനര്‍ എന്ന കോണ്‍ഗ്രസ് പ്രതിനിധിയാവട്ടെ ഖാലിദി പരിപാടിയില്‍ പങ്കെടുക്കുന്നത് അതിമോഹമെന്ന് വ്യക്തമാക്കി. അതോടെ തുടര്‍ന്നുള്ള ദിവസങ്ങളിലെ പരിപാടികളില്‍ നിന്ന് ഖാലിദിയെ മാറ്റിയതായി വദ്യാഭ്യാസ വകുപ്പ് ചാന്‍സ്‌ലര്‍ ജുവല്‍ക്ലൈന്‍ പ്രസ്താവനായിറക്കിയതോടെയാണ് പ്രശ്‌നം പരിഹരിക്കാനായത്. ഈ സംഭവം നടന്നതിന്റെ തൊട്ടടുത്ത വര്‍ഷം ഇസ്രയേലിനെക്കുറിച്ചുള്ള പഠനങ്ങള്‍ വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ ഇസ്രയേല്‍ കോണ്‍സുലേറ്റാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിനകം 31ലധികം ജൂതവിഭാഗങ്ങളുടെ ഒരു കൂട്ടായ്മ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇസ്രയേലനുകൂലികളാക്കാനെന്നോണം ഒരുപാട് ക്യാംപുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ മിക്ക മേഖലകളിലും നേടിയെടുത്ത അധീശത്വം പൂര്‍ണ്ണമായി നേടിയെടുക്കാന്‍ അക്കാദമിക മേഖല ജൂതരെ അനുവദിച്ചില്ലെങ്കിലും ഇന്ന് ആ രംഗത്ത് നിന്നും 5 വര്‍ഷം മുമ്പ് വരെ നിലനിന്നിരുന്ന എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്ന് കേള്‍ക്കുന്നേയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter