പൗരത്വ ഭേദഗതി  നിയമം  പ്രാബല്യത്തില്‍ വന്നു
ന്യൂഡല്‍ഹി: രാജ്യത്തുടനീളം മത, രാഷ്ട്രീയങ്ങൾക്കതീതമായി ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ, വിവാദ പൗരത്വ നിയമം നിയമമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി.ഇതോടെ പൗരത്വ നിയമ ഭേദഗതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി. നേരത്തെ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയ ശേഷം ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചതിന് സമാനമായി അര്‍ധരാത്രിയായിരുന്നു ബിൽ നിയമമാക്കിയുള്ള വിജ്ഞാപനം പുറത്തിറക്കിയത്. ചട്ടം നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനമിറക്കിയത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുള്ള ഒരുകൂട്ടം ഹരജികള്‍ സുപ്രിംകോടതി ഈ മാസം പരിഗണിക്കാനിരിക്കേയാണ് വിജ്ഞാപനം പുറത്ത് വന്നിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter