പ്രയാസങ്ങള്‍ക്ക് ആത്മീയത പരിഹാരമാകും: ഹൈദരലി തങ്ങള്‍

 

രാജ്യവും സമൂഹവും ഇന്ന് നേരിട്ട്‌കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ക്ക് ആത്മീയത പരിഹാരമാകുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.അത്തിപ്പറ്റ ഫതഹുല്‍ ഫത്താഹ് സെന്ററില്‍ ആരംഭിച്ച തസവ്വുഫ് ബിരുദാനന്തര കോഴ്‌സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മൂല്യമുള്ള മനുഷ്യരുടെ അഭാവം സമൂഹത്തെ അലോസരപ്പെടുത്തുന്നുണ്ടെന്നും സംസ്‌കരണം സിദ്ധിച്ച പണ്ഡിതന്മാര്‍ക്ക് ഈ വിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ധേഹം പറഞ്ഞു.
സയ്യിദ് പൂക്കോയതങ്ങള്‍ അധ്യക്ഷനായി.നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter