ഫലസ്ഥീന്‍ സമാധാനത്തിന് പൂര്‍ണപിന്തണയുമായി സീസി

 

ഫലസ്ഥീന്‍ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണയുമായി ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍സീസി.
ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും ഫലസ്ഥീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസും കഴിഞ്ഞ ദിവസം കൈറോവില്‍ ചേര്‍ന്ന കൂടിക്കാഴ്ചയിലാണ് സീസി ഫലസ്ഥീന്‍ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.
1967 ജൂണ്‍ 4 ലെ കണക്കുകള്‍ പ്രകാരം അതിരുകള്‍ തിരിച്ച ഫലസ്ഥീന് സ്വതന്ത്ര്യ രാഷ്ട്രം പണിയുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈജിപ്ത് കൂടെയുണ്ടാവുമെന്നും പ്രസിഡണ്ട് സീസി പറഞ്ഞു.
ഈജിപ്തിന്റെ വിദേശ നയത്തിലെ ആദ്യ പരിഗണന ഫലസ്ഥീന്‍ പ്രശ്‌ന പരിഹാരമായി ഗണിക്കുമെന്ന് യോഗത്തില്‍ സീസി ഉറപ്പ് നല്‍കി.  
ഫലസ്ഥീന്‍ പ്രശ്‌നത്തില്‍ ദ്വിരാഷ്ട്ര ഫോര്‍മുലക്ക അന്താരാഷ്ട്ര പിന്തുണ ലഭിക്കാന്‍ അബ്ബാസ് കൂടിക്കാഴ്ചയില്‍ ഈജിപ്തിനോടാവശ്യപ്പെട്ടതായി ഈജിപ്ത് പ്രസിഡണ്ടിന്റെ അംബാസഡര്‍ ആല യൂസുഫ് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter