തെരെഞ്ഞെടുപ്പ് ഘടനയില്‍ മാറ്റങ്ങളുമായി ഉര്‍ദുഗാന്‍
- Web desk
- Aug 10, 2017 - 13:45
- Updated: Aug 11, 2017 - 05:41
തുര്‍ക്കിയിലെ തെരെഞ്ഞെടുപ്പ് ഘടനയില്‍ മാറ്റങ്ങളുമായി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍.
2019 ലെ തെരെഞ്ഞെടുപ്പിന് മുമ്പ് തുര്‍ക്കി ഭരിക്കുന്ന എ.കെ( ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി) പാര്‍ട്ടി തെരെഞ്ഞെടുപ്പ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡണ്ട് ഉര്‍ദുഗാന്‍ പറഞ്ഞു.
"പാര്‍ട്ടി രൂപീകരിച്ച പതിനഞ്ച് വര്‍ഷവും രാജ്യം ഭരിച്ചത് ഈയൊരു രീതിയിലാണ്, ഇനി അതിന് മാറ്റം വരുത്തണം," ഉര്‍ദുഗാന്‍ ഗിറിസനില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റിങ്ങില്‍ വ്യക്തമാക്കി.
പാര്‍ട്ടിയെ നവീകരിക്കാനും മറ്റും കഴിഞ്ഞ മെയ് 21 ന് ഉര്‍ദുഗാന്‍ പ്രത്യേക യോഗം വിളിച്ച് ചേര്‍ത്തിരുന്നു. തുര്‍ക്കിയെ സംബന്ധിച്ചത്തോളം ഏറെ നിര്‍ണായകമായ 2019 ലെ തെരെഞ്ഞെടുപ്പിന് പുതിയ രീതികളിലൂടെ നേരിടാനാണ് ഉര്‍ദുഗാന്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment