യമനിലെ പ്രശ്‌നങ്ങളെ നേരിടാന്‍ കോണ്‍ഫറന്‍സുമായി ഐക്യരാഷ്ട്ര സഭ

 

യു.എന്‍.ഒ (ഐക്യരാഷ്ട്ര സഭ) സ്വീഡനിലെയും സ്വിറ്റ്‌സര്‍ലന്റിലെയും ഗവണ്‍മെന്റുമായി സഹകരിച്ചാണ് യമനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജനീവയില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
യുദ്ധം  തകര്‍ത്ത ഒരു പാട് ജീവിതങ്ങളെ നല്ലനിലയിലേക്ക് കൊണ്ട് വരാനാണ് കോണ്‍ഫറന്‍സ് കൊണ്ട് ലക്ഷീകരിക്കുന്നത്. യമനിലെ 19 മില്യണ്‍ ജനങ്ങള്‍ക്ക സുരക്ഷ ആവശ്യമാണെന്ന് യു.എന്‍ ഒ യുടെ മനുഷ്യവാകാശ കോര്‍ഡിനേറ്റര്‍ പറഞ്ഞു.സ്വീഡനിലെയും സ്വിറ്റ്‌സര്‍ലന്റിലെയും ഗവര്‍മെന്റിനെ പരിപാടിയുടെ ഭാഗമാക്കാന്‍ മുന്‍കയ്യെടുത്തത് പ്രോഗ്രാം സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗെറ്ററസിന്റെയും  റിലീഫ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്റെയും ശ്രമഫലമാണ്.
യുഎന്റെ റിപ്പോര്‍ട്ട് പ്രകാരം 17മില്യണോളം യമനികളുടെ ഭക്ഷണം ഇപ്പോല്‍ അരക്ഷിതാവസ്ഥയിലാണ്.കോണ്‍ഫറന്‍സിലൂടെ യമനിലെ സുരക്ഷക്ക് പുതിയ മുഖം കൊണ്ട് വരാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter