പ്രബോധന രംഗത്ത് മതസ്ഥാപനങ്ങളുടെ പങ്ക് നിസ്തുലം: ജിഫ്‌രി തങ്ങള്‍

ഇസ്‌ലാമിക പ്രബോധന രംഗത്ത് ദീനി സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ആക്കോട് ഇസ്‌ലാമിക് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

കേരളത്തിലെ മതകീയ മേഖലയിലുണ്ടായ മുന്നേറ്റത്തിന്റെ പ്രധാന കാരണം ഇത്തരം സ്ഥാപനങ്ങളാണ്. പ്രവാസി മലയാളികളുടെ കൂട്ടായ്മയിലൂടെ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയ ചലനങ്ങള്‍ തുല്യതയില്ലാത്തതാണെന്നും തങ്ങള്‍ പറഞ്ഞു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter