കശ്മീരിലെ 4 ജി ഇന്‍റര്‍നെറ്റ്​:    ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച്‌​ സുപ്രീംകോടതി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് വിഛേദിച്ച 4 ജി ഇന്‍റര്‍നെറ്റ്​ സേവനം കൊറോണ ചികിത്സക്ക് വേണ്ടി പുനഃസ്ഥാപിക്കണമെന്ന ഹരജികളില്‍ ഉന്നതാധികാര സമിതി രൂപവത്കരിക്കാന്‍ നിര്‍ദേശിച്ച്‌​ സുപ്രീംകോടതി.

ആഭ്യന്തര മന്ത്രാലയം, വാര്‍ത്താ വിനിമയ മന്ത്രാലയം എന്നിവയുടെ സെക്രട്ടറിമാരും ജമ്മു കശ്​മീര്‍ ചീഫ്​ സെക്രട്ടറിയും അടങ്ങിയ സമിതിയാവും രൂപവത്​കരിക്കുക.

ജജമ്മുകശ്മീരിൽ നിലവിൽ എത്ര മാത്രം സുരക്ഷ നിലനിൽക്കുന്നുണ്ടെന്ന് സുരക്ഷയെ വിലയിരുത്തിയാണ് സമിതി 4ജി ഇന്‍റര്‍നെറ്റ്​ സംബന്ധിച്ച ഹരജിക്കാരുടെ ആവശ്യം പരിഗണിക്കുക. ഇവരുടെ റിപ്പോര്‍ട്ടനുസരിച്ചാവും ഇക്കാര്യത്തിലെ തീരുമാനം. നിലവിൽ രുചി ഇൻറർനെറ്റ് മാത്രമാണ് കശ്മീരിൽ ലഭ്യമാകുന്നത്. ഇത് ലോക്​ഡൗണ്‍ സമയത്ത്​ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പരപര്യാപ്തമല്ലെന്നാണ് ഹരജിക്കാരുടെ വാദം.

ഫ്രീഡം ഫോര്‍ മീഡിയ പ്രഫഷനല്‍സ്​ (എഫ്​.എം.പി), ശുഐബ്​ ഖുറേഷി, ​പ്രൈവറ്റ്​ സ്​കൂള്‍ അസോസിയേഷന്‍ ജമ്മുകശ്​മീര്‍ എന്നിവരാണ്​ ഹരജി സമര്‍പ്പിച്ചത്​. ഇന്‍റര്‍നെറ്റ്​ ബന്ധം മൂലം ഡോക്​ടര്‍മാര്‍ക്ക്​ കോവിഡ്​ ചികിത്സയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നില്ലെന്ന്​ ഹരജിക്കാര്‍ക്ക്​ വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹുസെഫ അഹ്​മദി കഴിഞ്ഞയാഴ്​ച വാദിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter