യമനില്‍ സമാധാന ചര്‍ച്ചകളുമായി കുവൈത്ത്

 

ആഭ്യന്തര യുദ്ധം രൂക്ഷമായ യമനില്‍ സമാധാനം പുലരാന്‍ ചര്‍ച്ചക്ക് ആഥിത്യമരുളാന്‍ തയ്യാറായി കുവൈത്ത്്. യമനില്‍ സമാധാന ഫോര്‍മുല കാണാന്‍ കുവൈത്ത് സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ജറല്ലാ വ്യക്തമാക്കി.
സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് നീങ്ങുന്ന യു.എന്‍  അഭിഭാഷകന്‍ ഇസ്മാഈല്‍ ഔദ് ശൈഖ് അഹ് ദ് നോടാണ് അല്‍ജറല്ലാ കുവൈത്തിന്റെ സന്നദ്ധത അറിയിച്ചത്.വിശുദ്ധ റമദാനില്‍ വെടിനിറുത്തല്‍ അടക്കമുളള ആവശ്യങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി മുന്നോട്ട് വെക്കുന്നുവെന്ന് ഇസ്മാഈല്‍ വിശദീകരിച്ചു.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter