അതിർത്തിയോട് ചേർന്ന് സുരക്ഷിത മേഖല സൃഷ്ടിക്കാനായി  വടക്കൻ സിറിയയിൽ ആക്രമണം ശക്തമാക്കി  തുർക്കി
അങ്കാറ: തുർക്കിയുമായി അതിർത്തി പങ്കിടുന്ന വടക്കന്‍ സിറിയയിലെ അതിര്‍ത്തി പ്രദേശത്ത് സുരക്ഷിത മേഖല സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് തുര്‍ക്കി കര,വ്യോമ ആക്രമണങ്ങള്‍ ശക്തമാക്കി. പി.കെ.കെ എന്ന് അറിയപ്പെടുന്ന കുർദിഷ് സായുധ സംഘത്തെ അമർച്ച ചെയ്താണ് സുരക്ഷിത മേഖല സൃഷ്ടിക്കാൻ തുർക്കി ശ്രമം നടത്തുന്നത്. ആക്രമണത്തില്‍ 174 ഭീകരരെ വധിച്ചതായി തുര്‍ക്കി അവകാശപ്പെട്ടു. അതിര്‍ത്തിയില്‍ നിന്ന് കുര്‍ദുകളെ ഉന്‍മൂലനം ചെയ്ത് സുരക്ഷാ മേഖല സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പറഞ്ഞു. മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍മാറിയതോടെയാണ് തുര്‍ക്കി ആക്രമണം ശക്തമാക്കിയത്. ഒബാമ അമേരിക്കൻ പ്രസിഡണ്ടായ കാലത്താണ് കുർദിഷ് സായുധ സംഘത്തിന് അമേരിക്ക പിന്തുണ നൽകാൻ തുടങ്ങിയത്. എന്നാൽ വർഷങ്ങളായി തുർക്കി ഇവരെ തീവ്രവാദികളായാണ് കണക്കാക്കുന്നത്. അതിനിടെ, വിഷയത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം തുടര്‍ന്നാല്‍ തുര്‍ക്കിക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയയിൽ ആക്രമണം നടത്തിയതിനെതിരെ പല ലോക രാജ്യങ്ങളും തുർക്കിയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter