മസ്ജിദുല്‍ അഖ്‌സ പ്രവേശനത്തിന് പ്രതിഷേധവുമായി ഫതഹ് പാര്‍ട്ടി

 

ഫലസ്ഥീനികള്‍ മസ്ജിദുല്‍ അഖ്‌സയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടയുന്നതിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനം നടത്താനൊരുങ്ങി ഫതഹ് പാര്‍ട്ടി.
മസ്ജിദിന്റെ കവാടങ്ങളില്‍ വരെ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ചതോടെയാണ് ഫതഹ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്തത്തില്‍ പ്രതിഷേധത്തിന് ആഹ്യാനം ചെയ്തത്.
നേരത്തെ രണ്ട് ദിവസത്തിന് മസ്ജിദ് പൂര്‍ണമായും അടച്ചിട്ടിരുന്നു.മസ്ജിദ് അടച്ചുപൂട്ടിയത് മതപരമായ സ്വാതന്ത്ര്യ നിഷേധമാണെന്ന് ജറൂസലം ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് ഇക്‌രിമ സബ്‌രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ 50 ഫലസ്ഥീനികള്‍ക്ക് പരിക്കേറ്റിരിന്നു. ജറൂസലമിലും തുടര്‍ന്ന് വെസ്റ്റ് ബാങ്ക്,ഗാസ എന്നിവടങ്ങളിലേക്ക പ്രതിഷേധം വ്യാപിപ്പിക്കാനും  ഫതഹ് നീക്കം നടത്തുന്നുണ്ട്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter