ശക്തമായ തണുപ്പിനെ പ്രതിരോധിക്കാന്‍ ഭക്ഷണവും വസ്ത്രവും നല്‍കി സ്വീഡന്‍ മസ്ജിദ്

ശക്തമായ തണുപ്പ് കാലാവസ്ഥയെ പ്രതിരോധിക്കാന്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കി സ്വീഡന്‍ മസ്ജിദ്. മസ്ജിദുമായി ബന്ധപ്പെട്ട ഇസ്‌ലാമിക് കള്‍ച്ചര്‍ അസോസിയേഷനാണ് സ്വീഡനിലെ മാല്‍മോയിലെ ആവശ്യക്കാര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിച്ച് നല്‍കുന്നത്.

സ്വീഡനിലെ രണ്ടാമത്തെ പുരാതന മസ്ജിദ് കൂടിയാണ് മാല്‍മോ മസ്ജിദ്.

ജനങ്ങളോട് നല്ലരീതിയിലാണ് പെരുമാറുന്നതെന്നും വീടില്ലാത്തവരുടെയും ആവശ്യക്കാരുടെയും ഇടങ്ങളിലേക്കാണ് ഈ സഹായം എത്തുന്നതെന്നും അവരിലൊരാളായ ഇവ മാധ്യമങ്ങളോട് പറഞ്ഞു.

ആര്‍ക്കും സ്വീകരിക്കാവുന്ന രീതിയിലാണ് സഹായം ഒരുക്കിയിട്ടുള്ളതെന്നും സംഘാടകര്‍ വ്യക്തമാക്കി.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter