കാശ്മീർ ശാന്തമാണെന്ന ഇന്ത്യയുടെ അവകാശവാദം കള്ളം: വീഡിയോ പുറത്ത് വിട്ടു വിദേശ മാധ്യമങ്ങൾ
- Web desk
- Sep 11, 2019 - 03:52
- Updated: Sep 11, 2019 - 18:59
വാഷിങ്ടണ്‍: ജമ്മുകശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പുനൽകിയിരുന്ന 370ാം വകുപ്പ് റദ്ദാക്കിയതിനെ പിന്നാലെയും മേഖലയിൽ സംഘർഷം ഇല്ലെന്ന ഇന്ത്യൻ സർക്കാരിന്റെ അവകാശവാദം കള്ളമാണെന്ന് തെളിയിച്ചു കൊണ്ട് കശ്മീരികളോട് സൈന്യം ചെയ്ത കൊടും ക്രൂരതകള്‍ പുറത്തുവിട്ട് വിദേശ മാധ്യമങ്ങള്‍.
വാഷിങ്ടണ്‍ ആസ്ഥാനമായ അസോഷ്യേറ്റ് പ്രസ് (എ.പി) ആണ് ചിത്രസഹിതം ഏതാനും കശ്മീരികള്‍ അനുഭവിക്കേണ്ടിവന്ന ക്രൂരതകള്‍ വിവരിക്കുന്നത്.എ.പി വാര്‍ത്താ ഏജന്‍സി അഭിമുഖം നടത്തിയ 50 ഓളം പേര്‍ സൈന്യം അവരുടെ വീട്ടില്‍ നടത്തിയ റെയ്ഡുകള്‍ വിവരിച്ചു. ഇലക്ട്രിക് ഷോട്ട് ഉള്‍പ്പെടെയുള്ള ക്രൂരമായ മര്‍ദനമുറകള്‍ അഴിച്ചുവിട്ടതായി ചിലര്‍ സാക്ഷ്യപ്പെടുത്തി. മാലിന്യം ഭക്ഷണിക്കാനും മലിനജലം കുടിക്കാനും നിര്‍ബന്ധിപ്പിച്ചതുള്‍പ്പെടെയുള്ള അനുഭവങ്ങളും ചിലര്‍ പങ്കുവച്ചു. ഭക്ഷണത്തില്‍ വിഷംകലര്‍ത്തുകയോ അവ നശിപ്പിക്കുകയോ ഉപജീവനമാര്‍ഗമായ കന്നുകാലികളെ കൊലപ്പെടുത്തുകയോ ചെയ്ത സൈന്യത്തിന്റെ ക്രൂരതകളും കശ്മീരികള്‍ പങ്കുവച്ചതായി എ.പി റിപ്പോര്‍ട്ട്‌ചെയ്തു. എന്നാല്‍, കശ്മീരില്‍ സൈന്യം എവിടെയും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിദ് ദോവല്‍ പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment