കുട്ടി കടത്ത് കേസ്:  കേരള യതീംഖാനകൾക്ക് അനുകൂലമായി ബീഹാർ സർക്കാർ  സുപ്രീം കോടതിയിൽ
പാറ്റ്ന: കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കുട്ടിക്കടത്ത് കേസിന് ദാരുണാന്ത്യം. കുട്ടിക്കടത്തെന്ന സംഭവം ഇല്ലാത്തതാണെന്നും കേരളത്തിലെ യത്തീംഖാനകളിലേക്ക് സൗജന്യ വിദ്യാഭ്യാസത്തിനായി രക്ഷിതാക്കൾ അയച്ച കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും സർക്കാർ സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർ കേരളത്തിലടക്കം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സംഭവം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായതെന്ന് ബിഹാർ സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി വിധിക്കെതിരെ ഹർജി സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാറും ശിശുക്ഷേമ സമിതി ചെയർപേഴ്സനും റെയിൽവേ പോലീസും സംഭവത്തിൽ സ്വീകരിച്ച നിലപാട് തള്ളിക്കളയുന്നതാണ് ബീഹാവ സർക്കാരിന്റെ ഈ സത്യവാങ്മൂലം. 2014 മെയ് 24, 25 തീയതികളിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തതാണ് സംഭവത്തിനു തുടക്കം. കേരള പോലീസ് കസ്റ്റഡിയിലെടുത്ത 606 കളിൽ 112 ബിഹാറിൽനിന്നും 371 പേർ ജാർഖണ്ഡിൽ നിന്നും 13 പേർ പശ്ചിമ ബംഗാളിൽ നിന്നും ആയിരുന്നു. കുട്ടികളുടെ അന്തർസംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് ആയിരുന്നുവെന്നും സൗജന്യമായി ഭക്ഷണവും വസ്ത്രവും പഠനോപകരണം അടക്കമുള്ള മറ്റു സൗകര്യങ്ങളും യതീംഖാനകളിൽ നിന്ന് കുട്ടികൾക്ക് ലഭ്യമായിരുന്നുവെന്നും ബീഹാർ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ജീവനക്കാരിൽനിന്ന് മോശമായ പെരുമാറ്റമോ മറ്റോ നേരിടേണ്ടി വന്നിട്ടില്ലെന്ന് ശിശുക്ഷേമസമിതി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായും ബിഹാർ സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter