പ്രവാസികൾക്ക് വേണ്ടി സ്ഥാപനങ്ങൾ വിട്ടുനൽകാൻ ഭാരവാഹികൾ തയ്യാറാവുക-എസ് എംഎഫ്
മലപ്പുറം: നാടിൻറെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്ക് മഹനീയ സംഭാവന നൽകി വരുന്ന പ്രവാസികൾ കൊറോണ വൈറസിന്റെ വ്യാപനം മൂലം ഗൾഫിൽ നരകയാതന അനുഭവിക്കുന്ന സാഹചര്യത്തിൽ അവരെ നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടികൾ സ്വീകരിക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ആവശ്യപ്പെട്ടു. വിദേശത്തു നിന്ന് വരുന്നവർക്ക് നിർദ്ദിഷ്ട കാലയളവിലെ ക്വാറന്റൈൻ പാലിക്കുന്നതിനു വേണ്ടി വന്നാൽ അവരെ ഐസൊലേറ്റ് ചെയ്യുന്നതിനും എസ്എംഎഫിന് കീഴിലുള്ള സ്ഥാപനങ്ങൾ വിട്ടുകൊടുക്കാനും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും സ്ഥാപന ഭാരവാഹികളും മഹല്ല് ജമാഅത്ത് കമ്മിറ്റികളും മുന്നോട്ടുവരണമെന്നും സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി ചെമ്മുക്കൻ കുഞ്ഞാപ്പുഹാജിയും ആവശ്യപ്പെട്ടു. മഹല്ല് ഫെഡറേഷന് കീഴിലുള്ള ചെമ്മാട് ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയും അനുബന്ധ സ്ഥാപനങ്ങളും ഇതിനായി വിട്ട് നൽകാൻ സന്നദ്ധത അറിയിച്ചിരുന്നു. ദാറുൽ ഹുദായുടെ മാതൃക സ്വീകരിച്ച് മറ്റ് സ്ഥാപന ഭാരവാഹികളും സമാനമായ പ്രഖ്യാപനങ്ങൾ നടത്താൻ മുന്നോട്ടുവരണമെന്ന് എസ് എം എഫ് ഭാരവാഹികൾ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter