സൂകിയുടെ ബഹുമതി തിരിച്ചെടുത്ത് ആംനസ്റ്റി

അന്താരാഷ്ട്രാ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ മ്യാന്മര്‍ ഭരണാധികാരി ഓങ് സാന്‍ സൂകിക്ക് നല്‍കിയ പരമോന്നത പുരസ്‌കാരം തിരിച്ചെടുത്തു. മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ് ലിംകള്‍ക്കെതിരായ പട്ടാള നടപടിക്ക് സൂകി കൂട്ടുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി.

ലണ്ടന്‍ ആസ്ഥാനമായ സംഘടന 2009ല്‍ നല്‍കിയ അംബാസഡര്‍ ഓഫ് കോണ്‍ഷ്യന്‍സ് പുരസ്‌കാരമാണ് തിരിച്ചെടുത്തത്. റോഹിങ്ക്യകള്‍ക്കെതിരായ മ്യാന്മര്‍ പട്ടാളത്തിന്റെ നടപടിയെ വംശഹത്യക്ക് തുല്യമെന്ന യു.എന്‍ നേരത്തെ വിശേഷിപ്പിച്ചിരുന്നു.
ആംനസ്റ്റി മേധാവി കുമി നയ്ഡൂ സൂകിക്ക്  കത്തിലൂടെയാണ് പുരസ്‌കാരം പിന്‍വലിക്കുന്നത് അറിയിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter