റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാർക്കുന്ന ബംഗ്ലാദേശിലെ കോക്​സസ്​ ബസാര്‍ ജില്ല അടച്ചുപൂട്ടി
കോക്​സസ്​ ബസാര്‍: ലോകത്തുടനീളം ദുരന്തം വിതച്ച് പടർന്നുപിടിച്ച കൊറോണ വൈറസ് ബംഗ്ലാദേശിലും വ്യാപിച്ചതോടെ പത്ത്​ ലക്ഷത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന ബംഗ്ലാദേശിലെ കോക്​സസ്​ ബസാര്‍ ജില്ല സമ്പൂര്‍ണമായി അടച്ചുപൂട്ടി. നിലവിൽ അഭയാര്‍ഥി ക്യാമ്പുകളില്‍ കോവിഡ്​ ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ സമീപപ്രദേശത്ത്​ ഒരാള്‍ക്ക്​ രോഗം ബാധിച്ചതോടെയാണ് സമ്പൂര്‍ണ ലോക്ക്​ഡൗണിന്​ ബംഗ്ലാദേശ്​ സര്‍ക്കാര്‍ ഉത്തരവിട്ടത്​. അഭയാര്‍ഥികള്‍ക്ക്​ സഹായമെത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്​തികള്‍ക്കും നിയന്ത്രണം ബാധകമാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

വംശഹത്യയും സൈനിക പീഡനവും കാരണം മ്യാന്‍മറില്‍ നിന്ന്​ പലായനം ചെയ്​ത മുസ്​ലിം ന്യൂനപക്ഷവിഭാഗമാണ്​ റോഹിങ്ക്യന്‍ ജനത. ഇവർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്നത് ബംഗ്ലാദേശിലാണ്. മുളയും തകരഷീറ്റുകളും ഉപയോഗിച്ച്‌​ നിര്‍മിച്ച കൂരകളിൽ ആണ് ഇവർ താമസിക്കുന്നത്. മലിനജലം കെട്ടിക്കിടക്കുന്നതും ആവശ്യത്തിന്​ ശൗചാലയങ്ങള്‍ ഇല്ലാത്തതും രോഗവ്യാപനത്തിന്​ ഇടയാക്കുമെന്ന്​ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശില്‍ ഇതുവരെ 424 കോവിഡ്​ കേസുകളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 27 പേര്‍ മരണപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter