ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന അമിത് ഷായുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി

ധാക്ക: മുസ്‌ലിംകൾ ഒഴികെയുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതിനിടെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങൾ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന തരത്തിൽ ഇന്ത്യന്‍ ആഭ്യന്തര മന്ത്രി പാര്‍ലമെന്റില്‍ ഉന്നയിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുള്‍ മോമെന്‍ പറഞ്ഞു.

വിവാദമായ പൗരത്വ (ഭേദഗതി) ബില്‍-2019 ഇന്ത്യ പാസാക്കിയ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്റെ പ്രതികരണം. ബംഗ്ലാദേശില്‍ ന്യൂനപക്ഷ അടിച്ചമര്‍ത്തല്‍ ഉണ്ടെന്ന് അമിത് ഷാ നടത്തിയ ആരോപണം അസത്യമാണെന്നും ഈ വിവരങ്ങള്‍ ആര് നല്‍കിയതാണെങ്കിലും അത് ശരിയല്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞതായി ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

ബംഗ്ലാദേശിലെ സാമുദായിക ഐക്യം പരിശോധിക്കാന്‍ ഏതാനും മാസങ്ങള്‍ ബംഗ്ലാദേശില്‍ താമസിക്കാൻ അമിത് ഷാ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter