വിശ്വാസപരമായ കാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം; ആലിക്കുട്ടി മുസ്‌ലിയാര്‍
- Web desk
- Oct 14, 2018 - 13:43
- Updated: Oct 14, 2018 - 13:43
വിശ്വാസപരമായ കാര്യങ്ങള്‍ മതനിയമങ്ങള്‍ അനുസരിച്ചാണ് വിലയിരുത്തേണ്ടതെന്നും അക്കാര്യം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. ശരീഅത്ത് സമ്മേളനത്തില്‍ അധ്യക്ഷഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ധേഹം.
സമീപകാലത്തായി നടപ്പിലാക്കപ്പെട്ട ചില നിയമങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ്.
പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന വിഷയത്തില്‍ പോലും തടസം സൃഷ്ടിക്കുന്ന സാഹചര്യമാണ് ജെ.ജെ ആക്ടിലൂടെ നടപ്പിലാക്കാന്‍ ശ്രമിച്ചത്.
ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന ചര്‍ച്ച വന്നപ്പോള്‍ തന്നെ മതകാര്യങ്ങള്‍ വിശ്വാസികള്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ നാം സ്വീകരിച്ചത്. മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും ഇതിന്റെ തുടര്‍ച്ചയായി ചിലര്‍ ഉന്നയിക്കുന്ന വാദമാണ്.വിശ്വാസപരമായ കാര്യങ്ങളില്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment