തുര്‍ക്കിയും ഖത്തറും ഇസ്‌ലാമിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കാന്‍ സഹായിക്കുന്നു: തുര്‍ക്കി മതകാര്യ മേധാവി

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ മാര്‍ഗത്തെ ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ തുര്‍ക്കിയും ഖത്തറും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് തുര്‍ക്കി ഉന്നത മതകാര്യ മേധാവി അലി അറബ് പറഞ്ഞു.

ഖത്തറിലെ ഇസ്‌ലാമിക സാസ്‌കാരിക വേദിയില്‍ ഒരു പരിപാടിയില്‍  പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ഖത്തര്‍ മതകാര്യ മന്ത്രാലയത്തിന്റെയും  തുര്‍ക്കി മതകാര്യവകുപ്പും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ധേഹത്തിന്റെ ഖത്തര്‍ സന്ദര്‍ശനത്തിലൂടെ ധാരണയായി.
റിലീഫ് രംഗത്തും വിദ്യഭ്യാസ രംഗത്തും കൃത്യമായ പ്രവര്‍ത്തനങ്ങള്‍ ഇരു രാഷ്ട്രങ്ങളും ഉദ്ധേശിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter