സംസ്ഥാനത്ത് ലൗജിഹാദ് നിയമം ഉടന്‍ കൊണ്ടുവരും: ഹരിയാന ആഭ്യന്തര മന്ത്രി

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമം കൊണ്ടുവരാന്‍ ഒരുങ്ങി ഹരിയാനയും.ബലപ്രയോഗത്തിലൂടെയോ വഞ്ചനപരമായ മാര്‍ഗങ്ങളിലൂടെയോ ഉള്ള മതപരിവര്‍ത്തനത്തിനെതിരെ എത്രയും വേഗം ഒരു നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കരട് ബില്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഡ്രാഫ്റ്റിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ബലപ്രയോഗത്തിലൂടെയോ പ്രേരണയിലൂടെയോ അനീതിപരമായോ നടക്കുന്ന ഇത്തരം മതപരിവര്‍ത്തനങ്ങളെ ഈ നിയമംമൂലം തടയാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter