രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ടക്കൊല; ഡല്‍ഹിയില്‍ മദ്രസ വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു

രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ആള്‍ക്കൂട്ടക്കൊല. ഡല്‍ഹി മാളവ്യ നഗറില്‍ എട്ടുവയസ്സുകാരനായ മദ്റസാ വിദ്യാര്‍ഥിയെ അക്രമി സംഘം അടിച്ചു കൊന്നു. ബീഗംപൂരില്‍ മദറസാ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന മുഹമ്മദ് അസീം എന്ന വിദ്യാര്‍ത്ഥിയെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. പള്ളിക്കെതിരേ നിരന്തരം അക്രമം നടത്താറുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

വ്യാഴാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. മദ്റസ അവധിയായതിനാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന ചില വിദ്യാര്‍ത്ഥികള്‍ മദ്റസാ പരിസരത്ത് കളിക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ വന്നു വിദ്യാര്‍ത്ഥികളെ മര്‍ദിക്കുകയായിരുന്നു. ആ പ്രദേശത്തു തന്നെയുള്ള ആളുകളാണ് കൊലപാതകം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ആസിമിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടേയാണ് മരിച്ചത്. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രദേശവാസികളില്‍ നിന്ന് നിരന്തരമായ പ്രകോപനങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടാകാറുണ്ടെന്ന് മദ്റസ അധികൃതര്‍ പറഞ്ഞു. മദ്റസയും പള്ളിയുമായി ഉപയോഗിക്കുന്ന കെട്ടിടത്തിലേക്ക് മദ്യക്കുപ്പികള്‍ എറിയുന്നതു നേരത്തെ തന്നെ പതിവായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter