പാക് കവി ഫായിസ് അഹമ്മദിന്റെ കവിതകൾക്ക് ഡിമാന്റ് വർധിക്കുന്നു
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഐഐടി കാൺപൂരിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ മുദ്രാവാക്യമായി മുഴങ്ങിയ പ്രശസ്ത പാക് കവി ഫായിസ് അഹമ്മദിന്റെ 'ഹം ബീ ദേക്കേംഗേ' എന്ന വരികൾ ഹിന്ദു വിരുദ്ധമാവുമോ എന്ന് പരിശോധിക്കാൻ ഐഐടി കാൺപൂർ തീരുമാനിച്ചതിനിടെ കവിയുടെ കവിതകൾ യുവജനങ്ങൾക്കിടയിൽ വൈറലാകുന്നു. ബുക്ക് സ്റ്റാളുകളിൽ ഫായിസ് അഹമ്മദിന്റെ ഗ്രന്ഥങ്ങൾ എളുപ്പം വിറ്റു പോകുന്നതായി ഉത്തർപ്രദേശിലെ ബുക്സ്റ്റാൾ ഉടമകൾ പറയുന്നു. യുവാക്കളും പ്രഫഷണൽ രംഗത്തെ പലരും ഫായിസ് അഹമ്മദിന്റെ കവിതകൾക്കും ജീവ ചരിത്രങ്ങൾക്കുമായി സമീപിക്കുന്നതിനാൽ കച്ചവടക്കാർ കൂടുതൽ ഗ്രന്ഥങ്ങൾ ഓർഡർ ചെയ്യുകയാണ്. "മുമ്പ് ഫായിസ് അഹമ്മദിന്റെ ഒന്നോ രണ്ടോ പുസ്തകങ്ങൾ മാത്രമായിരുന്നു വിൽക്കപ്പെടാറുണ്ടായിരുന്നതെങ്കിൽ വിവാദങ്ങൾക്ക് ശേഷം പുസ്തകങ്ങൾക്ക് വലിയ ഡിമാൻഡാണ് ഉണ്ടായിരിക്കുന്നത്". യുപിയിൽ ഒരു കച്ചവടക്കാരൻ പറഞ്ഞു. '

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter