ഓസ്‍ലോയിലെ നൂർ മസ്ജിദിൽ  വെടിവെപ്പ് നടത്തിയ പ്രതിക്ക് 21 വർഷം തടവ്
ഓസ്‍ലോ: നോർവേ തലസ്ഥാനമായ ഓസ്‍ലോയിലെ അൽ നൂർ പള്ളിയിൽ വിശ്വാസികൾക്ക് നേരെ വെടിയുതിർക്കുകയും വർണവെറി മൂലം ചൈനീസ് വംശജയായ അർദ്ധ സഹോദരിയെ കൊലപ്പെടുത്തുകയും ചെയ്ത മാൻഹോസ് എന്ന യുവാവിനെ നോർവീജിയൻ കോടതി 21 വർഷം തടവിന് ശിക്ഷിച്ചു.

കഴിഞ്ഞവർഷം ഓസ്‍ലോയിലെ ബഇറം എന്ന പ്രദേശത്തെ പള്ളിയിലാണ് അക്രമി വെടിവെപ്പ് നടത്തിയത്. തന്റെ അർദ്ധ സഹോദരിക്ക് നേരെ നാലുതവണ വെടിയുതിർത്തതിനുശേഷമാണ് പള്ളിയിലെത്തി അക്രമി വെടിവെപ്പ് തുടർന്നത്. വെടിവെപ്പിൽ സഹോദരി ഷാങ്ജിയ ഇഹ് ലെ ഹാൻസൺ കൊല്ലപ്പെട്ടിരുന്നു.

വെടിവെപ്പിൽ പള്ളിയിലുണ്ടായിരുന്ന ആർക്കും ഗുരുതരപരിക്ക് പറ്റിയിരുന്നില്ല. അറസ്റ്റിലായ പ്രതിക്കെതിരെ വംശവെറി, തീവ്രവാദം എന്നീ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter