കോളേജുകളുടെ പുതിയ സമയ ക്രമം: ഇളവ് തേടി എസ്കെഎസ്എസ്എഫ്
കോഴിക്കോട്: സംസ്ഥാനത്ത് കോളേജുകളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പുതിയ സമയക്രമീകരണത്തില്‍ ഇളവ് ആവശ്യപ്പെട്ട് എസ്കെഎസ്എസ്എഫ്. വെള്ളിയാഴ്ച ജുമുഅ നമസ്കാരം നിർവഹിക്കാൻ പ്രത്യേക ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരാണ് രംഗത്തെത്തിയിരിക്കുന്നത്.

രാവിലെ 8.30 മുതല്‍ ഉച്ചക്ക് 1.30 വരെയുള്ള ക്ലാസ്സ് സമയക്രമീകരണം വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം നിര്‍വ്വഹിക്കുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസകരമാവും. കോളേജുകളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ മാറ്റം വരുത്തി കോളേജ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ഉന്നത വിദ്യാഭ്യാസ വകപ്പ് മന്ത്രിക്ക് അയച്ച നിവേദനത്തില്‍ സംഘടന ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter