മോദിയെ കുറിച്ച് രാജ്യത്തെ ഭിന്നിപ്പിച്ച മേധാവിയെന്ന രൂക്ഷവിമര്‍ശനവുമായി ടൈം മാഗസിന്‍

ഇന്ത്യയുടെ  പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് രാജ്യത്തെ ഭിന്നിപ്പിച്ച മേധാവിയെന്ന തലക്കെട്ടുമായി ടൈം മാഗസിന്റെ കവര്‍.

മെയ് 20 നാണ് ടൈം മാഗസിന്‍ പുറത്തിറങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാറിന്റെ ഭരണത്തെ രൂക്ഷമായ ഭാഷയിലാണ് ആതിഷ് തസീര്‍ ലേഖനത്തില്‍ വിമര്‍ശിക്കുന്നത്.
ലേഖനത്തിന്റെ തലക്കെട്ടും മോദിയുടെ ചിത്രവുമാണ് അമേരിക്കയില്‍ നിന്നിറങ്ങുന്ന ടൈം മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത്.
രാജ്യത്തെ ഭിന്നിപ്പിക്കുക, ആള്‍ക്കുട്ട കൊലപാതകങ്ങളിലെ വര്‍ധനവ് തുടങ്ങിയ വിഷയങ്ങളിലാണ് ശക്തമായ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. എന്നാല്‍ ലേഖനത്തിനെതിരെ പ്രതിരോധവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter