മാതൃദിനത്തില്‍ മാത്രമല്ല, എല്ലാ ദിനവും സ്‌നേഹം കൊണ്ട് പൊതിയണം മാതാവിനെ...

ഇന്ന് മെയ് 08 മാതൃദിനം, ഇന്ത്യയില്‍ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി കൊണ്ടാടാറുള്ളത്.

സഹനം,ക്ഷമ,ത്യാഗം,കരുണ,സ്‌നേഹം എന്നിങ്ങനെ ഒരുപാട് വാക്കുകള്‍ കൂടിച്ചേരുന്നതിന്റെ ഒറ്റവാക്കായി നമുക്ക് ഉമ്മയെന്ന് വിളിക്കാം
വൃദ്ധസദനങ്ങളിലേക്ക്  മാതാപിതാക്കളെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വരുന്ന മക്കളുടെ കഥകള്‍ ദിനേന നാം കണ്ടുകൊണ്ടിരിക്കുന്നു, മാതൃദിനത്തിലെന്നല്ല എല്ലാ ദിനത്തിലും മാതാവിനോടും പിതാവിനോടും നല്ല നിലയില്‍ വര്‍ത്തിക്കാനും സ്‌നേഹിക്കുവാനും കടമകള്‍ നിര്‍വഹിക്കുവാനുമാണ് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നത്. വലിയ പ്രധാന്യമാണ് വിശുദ്ധ ഇസ്‌ലാമില്‍ മാതാവിന് നല്‍കിയിരിക്കുന്നത്.
മാതാവിന്റെ കാല്‍ ചുവട്ടിലാണ് സ്വര്‍ഗമെന്നാണ് നബി (സ) വചനം.
വയ്യാത്ത ഉമ്മയെ തന്റെ തോളിലേറ്റി മക്കാ മണലാരുണ്യത്തിലൂടെ കഅ്ബ ത്വഫാഫ് ചെയ്ത ഒരു സ്വഹാബി അവിടെയുണ്ടായിരുന്ന  ഉമര്‍ (റ) നോടും ഉമര്‍ (റ) നോടും ചോദിക്കുകയുണ്ടായി 
ഞാന്‍ എന്റെ ഉമ്മയോടുള്ള കടമ നിര്‍വ്വഹിച്ചോ, അവിടുന്ന് ഉമര്‍ (റ) വും അലി (റ) വും പറഞ്ഞ മറുപടി നീ നിന്റെ ഉമ്മാനെ ചുമന്നത് നിന്റെ ഉമ്മ നിന്നെ ചുമന്നതിന് സമമാവുകയില്ലെന്നാണ് .
മാതാപിതാക്കളുടെ പ്രാധാന്യം ഉണര്‍ത്തുന്ന മറ്റൊരു ഹദീസ് കാണുക.
ഒരിക്കല്‍ അബ്ദുല്ലാഹിബ്‌നു മസ്ഊദ് പ്രവാചകരോട് ചോദിച്ചു കര്‍മ്മങ്ങളില്‍ അല്ലാഹു ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ഏതാണ് നബി പറഞ്ഞു,  നിസ്‌കാരം അതിന്റെ സമയത്ത് നിര്‍വ്വഹിക്കല്‍, അദ്ധേഹം ചോദിച്ചു പിന്നെ ഏതാണ് നബി പറഞ്ഞു മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യല്‍, അദ്ധേഹം ചോദിച്ചു പിന്നെ ഏതാണ് നബി പറഞ്ഞു അല്ലാഹുവിന്റ മാര്‍ഗത്തില്‍ ധര്‍മ്മ സമരം ചെയ്യല്‍. മാതൃത്വത്തിന്റെ സ്‌നേഹവും കരുതലതും തലോടലും നഷ്ടപ്പെട്ടതിനെ കുറിച്ച് കല്‍പറ്റ നാരായണന്‍ എന്ന കവി പറയുന്നതിങ്ങനെയാണ്.

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സൈ്വരം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു


മഹാനായ അല്‍ഖമ (റ) എന്ന സ്വഹാബി അവസാന സമയത്ത് ശഹാദത്ത് കലിമ ചൊല്ലാന്‍ കിട്ടാതെ പോയത് ഉമ്മയേക്കാള്‍ ഭാര്യയെ സ്‌നേഹിച്ചതിനാണ്, ഞാന്‍ എന്റെ മകന് മാപ്പ് നല്‍കിയിരിക്കുന്നുവെന്ന് പറഞ്ഞപ്പോഴാണ് ആ സഹാബിക്ക് ശഹാദത്ത് കലിമ ചൊല്ലാന്‍ കിട്ടിയതെന്ന് ചരിത്രം നാം കേട്ടിരിക്കും.  
മാതാപിതാക്കളോട് ചെ എന്ന വാക്കുപോലും പറയരുതെന്നാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.

മൂന്നര വയസ്സുളള സ്വന്തം മകനെ കാമുകന് വേണ്ടി കൊല്ലാന്‍ മടിക്കാത്ത മാതാവിനെ കുറിച്ചും, മക്കള്‍ നോക്കാനില്ലാത്തതിന്റെ പേരില്‍ തെരുവുകളില്‍ ജീര്‍ണിച്ച് മരിക്കുന്ന മാതാപിതാക്കളുടെ ശരീരങ്ങളെ കുറിച്ചും വാര്‍ത്തകള്‍ വായിക്കുന്ന വിചിത്രമായ കാലത്ത് നന്മ ചെയ്യാന്‍, നല്ല മനസ്സുണ്ടാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം,.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter