ബോസ്നിയൻ മുസ്‌ലിം വംശഹത്യയിലെ  പ്രതിയെ പിന്തുണച്ചയാൾക്ക് സാഹിത്യ നോബേൽ: നോബേൽ കമ്മറ്റിക്കെതിരെ പ്രതിഷേധം
ഓസ്ലൊ: ഓസ്ട്രിയൻ എഴുത്തുകാരൻ പീറ്റർ ഹാൻഡ്‌കെക്ക് സാഹിത്യനോബേൽ പ്രഖ്യാപിച്ച നോബൽ കമ്മിറ്റി അധികൃതരുടെ നടപടിക്കെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 76കാരനായ ഹാൻഡ്‌കെ സെർബിയയിലെ തീവ്രവലതുപക്ഷ ദേശീയതയുടെ വക്താവും ബോസ്നിയ, കൊസോവോ എന്നിവിടങ്ങളിൽ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യുന്നതിന് നേതൃത്വം കൊടുത്ത വിചാരണ നേരിട്ട മുൻ പ്രസിഡന്റ് സ്ലൊബോദാൻ മിലോസെവിച്ചിന്റെ അനുകൂലിയുമാണെന്നതാണ് പ്രതിഷേധത്തിനു കാരണം. 1990കളിലാണ് ബോസ്നിയയിലും കൊസോവോയിലും ക്രൊയേഷ്യയിലും സെര്‍ബുകൾ വംശഹത്യ നടത്തിയത്. ഇതിന്റെ പേരിൽ സെര്‍ബിയന്‍ മുന്‍ പ്രസിഡന്റ് സ്ലൊബോദാൻ മിലോസെവിച്ച് വിചാരണ നേരിടുന്നുണ്ട്. സെര്‍ബിയ പുലര്‍ത്തിയ മേധാവിത്വത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ കൂട്ടക്കൊല നടത്തി അടിച്ചമര്‍ത്താനാണ് മിലോസെവിച്ച് ശ്രമിച്ചത്. ലോകമൊന്നടങ്കം അപലപിച്ച നടപടിക്ക് നേതൃത്വം നൽകിയ മിലോസെവിച്ചിനെ പീറ്റര്‍ ഹാന്‍ഡ്കെ അന്ന് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു . 2006ല്‍ മിലോസെവിച്ചിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനും അദ്ദേഹം ധൈര്യം കാണിച്ചു. ഇതോടെയാണ് കൂട്ടക്കൊലയെ ന്യായീകരിച്ച എഴുത്തുകാരന്‍ എന്ന കുപ്രസിദ്ധി ഹാന്‍ഡ്കെയെ തേടിയെത്തിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter