അല്‍ അമീന്‍ പത്രത്തിന്റെ ആരംഭത്തിന് 96 വർഷം:  ഓണ്‍ലൈന്‍ പതിപ്പിന്റെ ലോഗോ മലപ്പുറത്ത് പ്രകാശനം ചെയ്തു
മലപ്പുറം: ബ്രിട്ടീഷ് ഭരണകാലത്ത് അനീതിക്കെതിരെ നെഞ്ചുറപ്പോടെ ശബ്ദിച്ച പ്രസിദ്ധ 'അല്‍ അമീന്‍ പത്രത്തിന്റെ 96ാം വാര്‍ഷിക ദിനത്തില്‍ അല്‍ അമീന്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. സംവിധായകനും സിനിമാ നിർമ്മാതാവുമായ യ പി ടി കുഞ്ഞുമുഹമ്മദാണ് ഓൺലൈൻ പതിപ്പ് പ്രകാശനം ചെയ്തത്.

മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ അല്‍ അമീന്‍ പത്രം തിരിച്ചു വരേണ്ടത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാതന്ത്ര്യ സമര കാലത്തെ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സമകാലിക ഇന്ത്യയിൽ വര്‍ഗീയതക്കെതിരേ ശക്തമായ നിലപാടെടുത്ത അല്‍ അമീനിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

1924 ഒക്ടോബർ 12 നായിരുന്നു കോഴിക്കോട് വെച്ച് അൽഅമീൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അൽഅമീൻ പത്രം സ്ഥാപിച്ചത്. അദ്ദേഹം തന്നെയായിരുന്നു അതിന്റെ ചീഫ് എഡിറ്ററും. ബ്രിട്ടീഷ് വിരുദ്ധ ലേഖനങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു എന്നും അൽഅമീന്റെ താളുകൾ. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ട്രസ്റ്റ് ചെയര്‍മാന്‍ സി ഹരിദാസ് ലോഗോ ഏറ്റുവാങ്ങി. മലപ്പുറം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ അല്‍ അമീന്‍ പബ്ലിഷര്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter