അധ്യാപകര്‍ സാമൂഹിക സൃഷ്ടിയുടെ കാവല്‍ക്കാര്‍: സ്വാദിഖലി തങ്ങള്‍

അധ്യാപകരാണ് സാമൂഹിക സൃഷ്ടിയുടെ കാവല്‍ക്കാരും നവോത്ഥാന നായകരുമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍. കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സമ്പൂര്‍ണ  സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

മനുഷ്യരാശി ഉള്ളടത്തോളം കാലം അധ്യാപകരുടെ തലമുറ നിലനില്‍ക്കുമെന്നും സ്വാദിഖലി തങ്ങള്‍ പറഞ്ഞു.
സ്ത്രീകളെ വയസ്സിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടുറോഡില്‍ പൊരിവെയിലത്ത് അണിനിരത്തുന്നതല്ല നവോത്ഥാനം. മാര്‍കിസ്റ്റ് പാര്‍ട്ടി ഇതാണ് ചെയ്യുന്നത്. മനുഷ്യരിലും മൃഗങ്ങളിലം വൃക്ഷങ്ങളിലും സര്‍വ്വ ജീവജാലങ്ങളിലും ആണും പെണ്ണുമുണ്ട്. ഇത് പ്രകൃതി നിയമമാണ്. ആചാരങ്ങള്‍ ലംഘിക്കാനാണ് മാര്‍കിസ്റ്റ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. എ.കെ സൈനുദ്ധീന്‍ അധ്യക്ഷനായി.നിരവധി അധ്യാപകര്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter