റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അക്രമത്തെ അപലപിച്ച് തുര്‍ക്കി

 

മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അക്രമങ്ങളെ അപലപിച്ച് തുര്‍ക്കി ഭരണകൂടം.
ആഗസ്റ്റ് 25 ന് റാകൈന്‍ പ്രദേശത്ത് മ്യാന്മര്‍ സേന നടത്തിയ അക്രമണത്തില്‍ നൂറുകണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. മനുഷ്യത്യ രഹിത നടപടിക്കെതിരെ തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് ശക്തമായ ഭാഷയില്‍ അപലപിച്ചത്.
ഇക്കാര്യം യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലും അവതരിപ്പിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
റോഹിങ്ക്യന്‍ മുസ്‌ലിംകളെ അക്രമിക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.  2002 മുതലാണ് ബുദ്ധരുടെയും മുസ്‌ലിംകളുടെയും ഇടയില്‍ കലാപം തുടങ്ങിയിരുന്നത്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter