ജോർദാൻ താഴ്‌വര പിടിച്ചെടുക്കുമെന്ന നെതന്യാഹുവിന്റെ പ്രഖ്യാപനത്തിനെതിരെ അറബ് ലീഗ്
- Web desk
- Sep 12, 2019 - 20:18
- Updated: Sep 12, 2019 - 21:56
റിയാദ്: സെപ്റ്റംബർ 17ന് നടക്കാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒരാഴ്ചയ്ക്കകം അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജോർദാൻ താഴ്‌വര പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നടപടിയെ അറബ് ലീഗ് കടുത്ത ഭാഷയിൽ അപലപിച്ചു.
ഈ പ്രഖ്യാപനം അപകടകരവും അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്താനുള്ള നീക്കവുമാണെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. ഇന്ന് വെറും ഇലക്ഷൻ ഗിമ്മിക്ക് ആണെന്നും സമാധാന ശ്രമങ്ങളുടെ അടിവേരറുക്കുന്നതാണെന്നും നേതാക്കൾ ഓർമ്മിപ്പിച്ചു.
നെതന്യാഹു വിന്റെ പ്രസ്താവനയെ തുടർന്ന് അടിയന്തരമായി സമ്മേളിച്ച അറബ് ലീഗ് യോഗത്തിലാണ് ആണ് നേതാക്കൾ ഇസ്രായേലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
അറബ് ലോകത്തെ പല വിഷയങ്ങളിലും അറബ് രാജ്യങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും ഫലസ്തീൻ വിഷയത്തിൽ വിഷയത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് സൗദി പറഞ്ഞു.
നെതന്യാഹു നടത്തിയ പ്രഖ്യാപനത്തിൽ അറബ് ലോകം പതറില്ല. വിഷയം ചർച്ച ചെയ്യാനും വെല്ലുവിളി നേരിടാനും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ ഓ ഐ സി അടിയന്തര യോഗം ചേരണം എന്നും സൗദി റോയൽ കോർട്ട് ആവശ്യപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്ന് സാഹചര്യങ്ങളെ നേരിടാനുള്ള നടപടികൾ സ്വീകരിക്കണം
ഫലസ്തീൻ ജനതക്കെതിരെ അപകടകരമായ നീക്കമാണിത്. ലോക സമൂഹം ഇതിനെ തള്ളണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment