തുര്‍ക്കി ഹിതപരിശോധന: ഉറുദുഗാന് വിജയം
- Web desk
- Apr 17, 2017 - 06:49
- Updated: Apr 17, 2017 - 19:02
തുര്‍ക്കിയില്‍ പ്രസിഡന്റ് രീതിയിലേക്ക് മാറുന്ന രാജ്യത്തെ ഭരണഘടനാ ഭേതഗതിക്കായുള്ള ഹിത പരിശോധനയില്‍ റജബ് ത്വയ്യിബ് ഉറുദുഗാന് വിജയം. ഉറുദുഗാനെ അനുകൂലിക്കുന്നവര്‍ യെസ് എന്നായിരുന്നു ഹിതപരിശോധനയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നത്. 1.3 ശതമാനം ആളുകള്‍ ഉറുദുഗാനെ പിന്തുണച്ചപ്പോള്‍ 48.7 ശതമാനം ആളുകളാണ് പാര്‍ലിമെന്ററി രീതി തുടരണമെന്ന് രേഖപ്പെടുത്തിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നമ്മുടെ രാഷ്ട്രം ആക്രമിക്കപ്പെടുന്നുവെന്നു, നാം ഒന്നാണ് നമ്മള്‍ വിഭജിക്കേണ്ടവരല്ല, പാശ്ചാത്യന്‍ ആക്രമണങ്ങളെ ചെറുക്കാന്‍ നമ്മള്‍ക്കാവണമെന്നും കാമ്പയിന്റെ ഭാഗമായി ഉറുദുഗാന്‍ ഞായറാഴ്ച ജനങ്ങളോട് പറഞ്ഞിരുന്നു. ഉറുദുഗാനും ഉറുദുഗാന്റെ എ.കെ പാര്‍ട്ടിയുമായിരുന്നു യെസ് കാമ്പയിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പ്രസിഡന്റ്ഷ്യല്‍ രീതിയെ പ്രതികൂലിച്ച് നാഷണലിസ്റ്റ് ആക്ഷന്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നും ആക്ഷന്‍ പാര്‍ട്ടി വിമര്‍ശനമുന്നയിച്ചിരുന്നു.
ഉറുദുഗാന്റെ ഭാഷണത്തിന് മുമ്പെ പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം രാജ്യത്തെ ജനങ്ങളുടെ പുതിയ തീരുമാനത്തിന് അഭിവാദ്യമര്‍പ്പിക്കുകയും തുര്‍ക്കി ജനതയോട് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment