ജാതി വിവേചനം മൂലം 430 പേർ കോയമ്പത്തൂരിൽ ഇസ്‌ലാം സ്വീകരിച്ചു

ചെന്നൈ: ജാതി വിവേചനത്തില്‍ മനംമടുത്ത് തമിഴ്നാട്ടിൽ വീണ്ടും കൂട്ട ഇസ്‌ലാമാശ്ലേഷണം. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് 430 പേര്‍ നിയമപരമായി ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്നത്.

ഇനിയും ഒട്ടേറെ പേര്‍ മതംമാറാന്‍ തയ്യാറായിട്ടുണ്ടെന്നും തമിഴ് പുലികള്‍ കക്ഷി സംസ്ഥാന സെക്രട്ടറി ഇള്ളവേനില്‍ ഇന്ത്യ ടുഡെയോട് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ മേട്ടുപാളയത്ത് കനത്ത മഴയില്‍ മേൽജാതിക്കാർ നിർമ്മിച്ച മതില്‍ പൊളിഞ്ഞ് വീണ് 17 ദളിത് സമുദായക്കാര്‍ മരിച്ചതോടെയാണ് പ്രശ്നത്തിനു തുടക്കമാകുന്നത്. ഈ മതിലിനെതിരെ നിരന്തരമായി പരാതി ഉന്നയിച്ചിരുന്നെങ്കിലും പോലീസോ മറ്റു അധികൃതരോ മുഖവിലക്കെടുത്തിരുന്നില്ല

മതിൽ പൊളിഞ്ഞു വീണ് 17 പേർ മരിച്ചതോടെ ദളിതർക്കിടയിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി 3000 ദളിതുകളാണ് തങ്ങൾ ഇസ്‌ലാം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇപ്പോള്‍ 430 പേര്‍ മതം മാറിയെന്നും ബാക്കിയുള്ളവര്‍ വൈകാതെ നിയമപരമായി മതം മാറുമെന്നും സമുദായ നേതാക്കള്‍ പറഞ്ഞു. ഏറെ കാലമായി പല കാര്യങ്ങളിലും തങ്ങള്‍ വിവേചനം നേരിട്ടുവരികയാണെന്നും ദളിതുകള്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter