ഡോ. മുറാദ് ഹോഫ്മാന്‍ അന്തരിച്ചു.
- Web desk
- Jan 13, 2020 - 18:03
- Updated: Jan 14, 2020 - 05:53
ബെർലിൻ: പ്രമുഖ ജര്‍മ്മന്‍ നയതന്ത്രജ്ഞനും ഗ്രന്ഥകാരനുമായ ഡോ. മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ അന്തരിച്ചു
ഒരു കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ഡോ. ഹോഫ്മാന്‍ പിന്നീട് ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് അമേരിക്കന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുകയായിരുന്നു.
1980 ലാണ് അദ്ദേഹം ഇസ്‍ലാമാശ്ലേഷിക്കുന്നത്. ജര്‍മ്മന്‍ സര്‍ക്കാറില്‍ ഉന്നത സ്ഥാനം അലങ്കരിച്ചിരുന്ന അദ്ദേഹം അള്‍ജീരിയന്‍ യുദ്ധത്തിന്റെ അനന്തരഫലത്തിന് സാക്ഷിയാവുകയും, ഇസ്‍ലാമിക കലയോട് ഇഷ്ടം വെച്ച് പുലർത്തുകയും പോളിസ്റ്റ് ക്രിസ്ത്യന്‍ തത്ത്വങ്ങളിലെ വൈരുദ്ധ്യം മനസ്സിലാക്കുകയും ചെയ്താണ് ഇസ്‍ലാമിലേക്ക് കടന്ന് വന്നത്.
'മക്കയിലേക്കുള്ള വഴി' , 'ഇസ്‍ലാം: ബദല്‍മാര്‍ഗ്ഗം', 'ജര്‍മന്‍ മുസ്‍ലിമിന്റെ ഒരു ദിവസം', 'ഇരുപതാം നൂറ്റാണ്ടിലെ ഇസ്‍ലാം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ച ഹോഫ്മാന്റെ ഇസ്‌ലാമാശ്ളേഷണം അക്കാദമിക ലോകത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment