ബാബരി കേസ്: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഉടന്‍ അനുവദിച്ചില്ലെങ്കില്‍ 1992 ലെ പ്രക്ഷോഭം ആവര്‍ത്തിക്കും ആര്‍.എസ്.എസ്

 

ബാബരി മസ്ജിദ് തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഓര്‍ഡിനന്‍സ് ഉടന്‍ വേണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്)ഇതുമായി ബന്ധപ്പെട്ട് അനന്തമായി കാത്തിരിക്കാനാകില്ലെന്നും ദീപാവലിക്ക് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും ആര്‍എസ്എസ് നേതൃത്വം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.

സര്‍സംഘ ചാലക് മോഹന്‍ ഭഗവതും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ആര്‍എസ്എസ് സമ്മര്‍ദ്ദം ശക്തമാക്കാനൊരുങ്ങുന്നത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി വിലക്കുകളുണ്ടെങ്കില്‍ 1992-ന് സമാനമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ആര്‍എസ്എസ് ഭീഷണി മുഴക്കി.

ബാബരി തര്‍ക്കഭൂമി കേസില്‍ വാദം കേള്‍ക്കാനുള്ള തിയതി ജനുവരിയില്‍ നിശ്ചയിക്കുമെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി നേടി തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ ഇതോടെ തെറ്റിയിരുന്നു.

അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter