ഹാദിയയുടെ കീഴിലെ 253 മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി
- Web desk
- Jun 13, 2020 - 19:29
- Updated: Jun 14, 2020 - 18:34
ചേളാരി: ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റി പൂർവ്വ വിദ്യാർത്ഥി സംഘടന ഹാദിയയുടെ കീഴിൽ കേരളേതര സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന 253 മദ്‌റസകൾക്ക് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10257 ആയി. കേരളം 3, കര്‍ണാടക 24, ആന്ധ്രപ്രദേശ് 45, ബീഹാര്‍ 16, വെസ്റ്റ് ബംഗാള്‍ 85, ആസാം 80 എന്നിങ്ങനെയാണ് പുതുതായി അംഗീകരിച്ച മദ്‌റസകളുടെ എണ്ണം. ഹാദിയക്ക് കീഴിൽ കേരളത്തിന് പുറത്ത് 680 മദ്റസകളാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ 253 മദ്റസകൾക്കാണ് വിദ്യാഭ്യാസ ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്. ബാക്കി മദ്റസകൾക്ക് കൂടി പരിശോധന പൂർത്തിയാക്കി അംഗീകാരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗാൾ, ആസാം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ദാറു ഹുദാ ഓഫ് കാമ്പസുകളുടെ പരിസരത്ത് ആരംഭിച്ച മക്തബുകൾ പിന്നീട് വ്യാപിപ്പിക്കുകയായിരുന്നു. ഇവിടങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉറുദു ഭാഷയിൽ തയ്യാറാക്കിയ പുസ്തകങ്ങൾ ഫ്രീയായാണ് വിതരണം ചെയ്യപ്പെടുന്നത്. കൃത്യമായ ഇടവേളകളിൽ ഓരോ പ്രദേശം കേന്ദ്രീകരിച്ച് അധ്യാപകർക്ക് ട്രെയിനിങും മാർഗ്ഗനിർദ്ദേശങ്ങളും നൽകപ്പെടാറുണ്ട്. അതിനുപുറമേ വിദ്യാർത്ഥികളുടെ കലാ മികവ് പരിപോഷിപ്പിക്കുവാനായി മക്തബുകൾ തമ്മിൽ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഹാദിയ ചുമതലപ്പെടുത്തുന്ന മുഴുവൻ സമയ ഹുദവി കോർഡിനേറ്റർമാരാണ് മക്തബുകളുടെ സുഗമമായ മുന്നോട്ടുപോക്കിനായി പ്രവർത്തിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment