റമദാന്റെ ആദ്യപത്തില്‍ എട്ട് ദശലക്ഷം തീര്‍ത്ഥാടകരുമായി വിശുദ്ധ മക്ക

റമദാന്റെ ആദ്യപത്ത് ദിവസങ്ങളില്‍ ഏകദേശം എട്ട് ദശലക്ഷം തീര്‍ഥാടകരെ ഗ്രാന്‍ഡ് മോസ്‌കിലേക്കും തിരിച്ചും കൊണ്ടുവന്നതായി മക്ക ഗവര്‍ണറേറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 30,000ത്തോളം വാഹനങ്ങളാണ് തീര്‍ഥാടകര്‍ക്കായി ഒരുക്കിയത്. 2016ല്‍ ഇതേ കാലയളവിനെ അപേക്ഷിച്ച് തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. 22,000 വാഹനങ്ങളില്‍ 5.3 ദശലക്ഷം തീര്‍ഥാടകരാണ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഗ്രാന്‍ഡ് മോസ്‌കിലേക്കും തിരിച്ചും യാത്ര ചെയ്തതെന്ന് മക്ക ഗവര്‍ണറേറ്റ് വ്യക്തമാക്കുന്നു.

മക്ക ഗവര്‍ണര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ അംഗീകരിച്ച ട്രാന്‍സ്‌പോര്‍ട്ട് പദ്ധതി വന്‍ വിജയമാണ് കണ്ടിരിക്കുന്നത്. യാത്രക്കാരെ സുഖകരമായി പള്ളിയിലേക്കും തിരിച്ചും എത്തിക്കുന്നതില്‍ ഗവര്‍ണറേറ്റ് വിജയിച്ചതായാണ് റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് ഗ്രാന്‍ഡ് മോസ്‌കിനു പരിസരത്തും മറ്റും വലിയ തോതില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. റമദാന്‍ മാസത്തിലെ തിരക്ക് കണക്കിലെടുത്താണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിന് പ്രിന്‍സ് ഖാലിദ് രൂപം നല്‍കിയത്. ഇത് വിജയമാകുകയും ചെയ്തു.

2017ലെ വിശുദ്ധ റമദാന്‍ മാസത്തില്‍ ഏകദേശം 35 ദശലക്ഷത്തോളം തീര്‍ഥാടകര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്‌കിലെത്തുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter