ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത് ലണ്ടനില്‍ ഫലസ്ഥീന്‍ അനുകൂല മാര്‍ച്ച്

ഫലസ്ഥീന്‍ നക്ബയുടെ എഴുപത്തി ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനില്‍ കഴിഞ്ഞ ദിവസം നടന്ന ഫലസ്ഥീന്‍ അനുകൂല മാര്‍ച്ചില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ഈ വര്‍ഷം ഫലസ്ഥീന്‍ പ്രശ്‌നം പരിഹരിക്കാനുള്ള പദ്ധതികള്‍ മുന്നോട്ട് വെക്കണമെന്ന്് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

ബ്രിട്ടനിലെ ഫലസ്ഥീന്‍ ഫോറം (പി.എഫ്.ബി), ഫലസ്ഥീന്‍ സോളിഡാരിറ്റി കാമ്പയിന്‍ (പി.എസ്.സി), മുസ്ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടണ്‍ (എം.എ.ബി), സ്റ്റോപ് ദ വാര്‍ കാമ്പയിന്‍ (എസ്.ടി.ഡബ്ല്യു) തുടങ്ങിയ സംഘടനകളായിരുന്നു മാര്‍ച്ചിന്റെ സംഘാടകര്‍.
പ്രതിഷേധക്കാരുടെ ഫലസ്ഥീന്‍ അനുകൂല പ്ലക്കാര്‍ഡുകളില്‍ നിറഞ്ഞു നിന്നിരുന്നത് ഫലസ്ഥീന്‍ സ്വാതന്ത്ര്യം, ഗാസ ഉപരോധം അവസാനിപ്പിക്കുക, തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ഭാഗമായ ട്രഫ്‌ലഗര്‍ സ്‌ക്വയര്‍,ഓക്‌സ്‌ഫോഡ് സര്‍ക്കസ് തുടങ്ങിയ ഇടങ്ങളിലും മാര്‍ച്ച് നടത്തി.
യു.കെയിലെ ഫലസ്ഥീന്‍ അംബാസിഡര്‍ ഹുസാം സംലത്ത്, ആക്ടിവിസ്റ്റ് അഹമ്മദ് തമീമി തുടങ്ങയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter