ഇസ്രയേല്‍ ചെയ്തികള്‍ക്കെതിരെ ഫലസ്ഥീന്‍ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതില്‍

ഇസ്രയേല്‍ ഫലസ്ഥീനില്‍ തുടരുന്ന നിയമ വിരുദ്ധമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയില്‍ പരാതി നല്‍കുകയാണെന്ന് ഫലസ്ഥീന്‍ അതോറിറ്റി  വിദേശ കാര്യമന്ത്രി റിയാദ് അല്‍ മാലികി പറഞ്ഞു.
ഫലസ്ഥീന്‍ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണത്തില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്രാ ക്രിമിനല്‍ കോടതിയിലെ അപേക്ഷ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട പബ്ലിക് പ്രോസിക്രൂട്ടറുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് ഫലസ്ഥീനികളെന്നും മാലികി വിശദീകരിച്ചു.
ഫലസ്ഥീന്‍ ഭൂമികയിലെ ഇസ്രയേല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 ന് തന്നെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ആവര്‍ത്തിച്ചിരുന്നു. പരിഹാരമെന്നോണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പക്ഷെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിറുത്തിവെക്കാന്‍ ഇസ്രയേല്‍ ഭരണകൂടം സന്നദ്ധരായിരുന്നില്ല. ഫലസ്ഥീന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ ഇത് ഒരു പ്രധാന കാരണം കൂടിയായിരുന്നു.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter