അ​മേ​രി​ക്ക​യു​മാ​യി ത​ട​വു​കാ​രെ കൈ​മാ​റാ​ന്‍ ത​യാ​റാ​ണെ​ന്ന്​ ഇ​റാ​ന്‍
തെ​ഹ്​​റാ​ന്‍: കൊറോണ വൈറസിന്റെ ഭീഷണി വർധിക്കുന്നതിനിടെ ഇറാൻ-അമേരിക്ക ബന്ധത്തിൽ മഞ്ഞുരുക്കം; കോവിഡ് വൈ​റ​സ്​ അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​മേ​രി​ക്ക​യു​മാ​യി ത​ട​വു​കാ​രെ കൈ​മാ​റാ​ന്‍ ത​യാ​റാ​ണെ​ന്ന്​ ഇ​റാ​ന്‍ മ​ന്ത്രി​സ​ഭ വ​ക്​​താ​വ്​ അ​ലി റാബിഈ അറിയിച്ചു. ത​ട​വു​കാ​രു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യു​ള്ള ​സാഹചര്യത്തിൽ ഉപാധികളില്ലാതെ ചർച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ തട​വു​കാ​രെ​യും കൈ​മാ​റാ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ന്​ അമേരിക്കയില്‍ നി​ന്ന്​ മ​റു​പ​ടി ലഭിച്ചിട്ടില്ലെന്നും പറഞ്ഞു. ​

അ​മേ​രി​ക്ക​ന്‍ ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന ഇ​റാ​നി​യ​ന്‍ ത​ട​വു​കാ​രു​ടെ ജീ​വ​ന്‍ ഭീ​ഷ​ണി​യി​ലാ​ണ്. ജീവനേക്കാള്‍ രാ​ഷ്​​ട്രീ​യ​ത്തി​നാ​ണ്​ അ​മേ​രി​ക്ക മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന്​ അ​ലി റാ​ബി​ഈ വ്യ​ക്​​ത​മാ​ക്കി. 60 വ​യ​സ്സു​ള്ള സി​റ​സ്​ അ​സ്​​ഗാ​രി അ​ട​ക്കം നി​ര​വ​ധി ഇ​റാ​ന്‍ പൗ​ര​ന്‍​മാ​ര്‍ അ​മേ​രി​ക്ക​ന്‍ ജ​യി​ലി​ലുണ്ട്. ഇറാന്റെ പി​ടി​യി​ലാ​യ മു​ന്‍ അ​മേ​രി​ക്ക​ന്‍ നാ​വി​ക​ന്‍ മൈ​ക്ക​ല്‍ വൈ​റ്റി​നെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​താ​യി യു.​എ​സ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. വൈ​റ്റി​ന്​ പ​ക​രം അ​സ്​​ഗാ​രി​യെ കൈ​മാ​റു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter