സുന്നി മഹല്ല് ഫെഡറേഷന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ചേളാരി സമസ്താലയത്തില്‍ നടന്ന സംസ്ഥാന കൗണ്‍സിലില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജന.സെക്രട്ടറിഎം.ടി അബ്ദുല്ല മുസ് ലിയാര്‍ പുതിയ കമ്മറ്റി തെരെഞ്ഞെടുപ്പിന് നേതൃത്തം നല്‍കി.

പുതിയ ഭാരവാഹികള്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍  (പ്രസിഡണ്ട)്, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കെ.ആലിക്കുട്ടി മുസ് ലിയാര്‍, എം.ടി അബ്ദുല്ല മുസ് ലിയാര്‍, ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര, എസ്.കെ ഹംസ ഹാജി പയ്യന്നൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി കോട്ടക്കല്‍ (ജന.സെക്രട്ടറി), പിണങ്ങോട് അബൂബക്കര്‍, യു.ശാഫി ഹാജി ചെമ്മാട്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, പ്രൊഫ.തോന്നക്കല്‍ ജമാല്‍ തിരുവനന്തപുരം (സെക്രട്ടറിമാര്‍) ഉമര്‍ ഫൈസി മുക്കം (ട്രഷറര്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter