2020ൽ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്ക്  വരും വർഷം നറുക്കെടുപ്പില്ലാതെ തന്നെ അവസരം നൽകണം-സമസ്ത
മലപ്പുറം: 2020ൽ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട് അവസരം ലഭിക്കുകയും എന്നാൽ കോവിഡ് കാരണം ഹജ്ജ് നിർവഹിക്കാൻ കഴിയാതെ വരികയും ചെയ്തവർക്ക് 2021 ൽ നറുക്കെടുപ്പില്ലാതെ തന്നെ ഹജ്ജിന് അവസരം നൽകണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതിയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിനും വിദ്യാഭ്യാസ ബോർഡ് കത്തയച്ചിട്ടുണ്ട്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായ നിർവാഹകസമിതി യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ വ്യാപനം തടയാൻ വേണ്ടി ഈ വർഷത്തെ ഹജ്ജ് വെറും 1000 പേരെ മാത്രം ഉൾപ്പെടുത്തിയാണ് സൗദി അറേബ്യ സംഘടിപ്പിച്ചത്. സൗദി അറേബ്യയിൽ വസിക്കുന്ന വിവിധ രാജ്യക്കാരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter